കൊവിഡ് പ്രതിസന്ധി: നഗരത്തിലെ എല്ലാ കടകളും കൃത്യം ഏഴരയ്ക്കടപ്പിച്ചിട്ടും പൊലീസുകാർ ഭക്ഷണം കഴിക്കുന്ന തട്ടുകട മാത്രം അടച്ചില്ല; കഞ്ഞിക്കുഴി പ്ലാന്റേഷനു സമീപത്തെ കട മാത്രം എട്ടരയ്ക്കും തുറന്നിരിക്കുന്നു; പ്ലാന്റേഷൻ കോർപ്പറേഷനു സമീപത്തെ തട്ടുകടയ്ക്കെന്താ കൊമ്പുണ്ടോ..!  നഗരത്തിലെ കടകൾ ഏഴരയ്ക്ക് തന്നെ ബലമായി പൂട്ടിച്ച പോലീസ് തന്നെ എസ്പിയുടേയും കളക്ടറുടേയും ബംഗ്ലാവിലേക്കുള്ള വഴിയിലെ കടയ്ക്ക് കാവൽ  നിന്നു.

തേർഡ് ഐ ബ്യൂറോ

കോട്ടയം: ജില്ലയിലെ സകല കടകളും ബലമായി അടപ്പിച്ച വ്യാഴാഴ്ച രാത്രി ഏഴരയ്ക്ക് ശേഷം നഗരത്തിൽ തുറന്നിരുന്നത് കഞ്ഞിക്കുഴി പ്ലാന്റേഷൻ കോർപ്പറേഷനു സമീപത്തെ തട്ടുകട മാത്രം. പൊലീസുകാർ ഭക്ഷണം കഴിക്കുന്ന ഈ തട്ടുകട മാത്രം രാത്രി ഒൻപത് മണിവരെയും തുറന്നിരിക്കുകയായിരുന്നു.

നഗരത്തിലെ മറ്റുള്ള കടകളെല്ലാം കൃത്യം ഏഴരയ്ക്ക് തന്നെ ബലമായി അടപ്പിച്ചപ്പോഴാണ് ജില്ലാ കളക്ടറുടെയും എസ്.പിയുടെയും ബംഗ്ലാവിലേയ്ക്കുള്ള വഴിയരികിലെ തട്ടുകട  യാതൊരു മാനദണ്ഡവുമില്ലാതെ തുറന്നു പ്രവർത്തിക്കുന്നത്. അതും പോലിസ് കാവലിൽ. വൈകിട്ട് എട്ടരയ്ക്ക് പകർത്തിയ ചിത്രത്തിൽ പടുതയിട്ട് മറച്ച കടയിൽ തകൃതിയായി കച്ചവടം നടക്കുന്നത് കാണാം; തൊട്ടടുത്തായി പോലീസ് ജീപ്പിൻ്റെ ചിത്രവും കാണാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച കോട്ടയം നഗരത്തിൽ പ്രവർത്തിച്ചിരുന്ന കടകൾ എല്ലാം പൊലീസിന്റെ സ്‌ക്വാഡും അനൗൺസ്‌മെന്റ് വണ്ടിയും എത്തി ഏഴരയോടെ അടപ്പിച്ചിരുന്നു. ഹോട്ടലുകളിൽ പാഴ്‌സൽ പോലും നൽകാൻ അനുവദിച്ചിരുന്നില്ല.

ഒരു കട പോലും ഏഴരയ്ക്ക് ശേഷം പ്രവർത്തിക്കാൻ അനുവദിക്കാതിരുന്ന അധികൃതർ, അടയ്ക്കാൻ തയ്യാറാകാതിരുന്ന കടകൾ ബലമായി അടപ്പിക്കുകയും ചെയ്തു.

ഇത്തരത്തിൽ ഏഴരയോടെ പാഴ്‌സൽ പോലും നൽകാൻ അനുവദിക്കാതെ ഹോട്ടലുകളും തട്ടുകടകളും അടച്ചിട്ടതോടെ ആയിരങ്ങളാണ് പല ഹോട്ടലുകൾക്കും നഷ്ടമായത്. പാകം ചെയ്തു വച്ച ഭക്ഷണം യാതൊരു മാനദണ്ഡവുമില്ലാതെ പുറത്തേയ്ക്കു കളയേണ്ട സാഹചര്യവും പല സ്ഥാപനങ്ങൾക്കുമുണ്ടായി. ഈ സാഹചര്യത്തിലാണ് കഞ്ഞിക്കുഴി പ്ലാന്റേഷൻ കോർപ്പറേഷനു സമീപത്തെ തട്ടുകട യാതൊരു മാനദണ്ഡവുമില്ലാതെ തുറന്നു പ്രവർത്തിച്ചത്.

ഈ തട്ടുകടയിൽ നിന്നാണ് നഗരത്തിൽ രാത്രി ഡ്യൂട്ടി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർ ഭക്ഷണം കഴിക്കുന്നത്. അതുകൊണ്ടു തന്നെയാണ് രാത്രിയിൽ തോന്നുംപടി തുറന്നു വച്ചിട്ടു പോലും ഈ കട അടപ്പിക്കാൻ അധികൃതർ തയ്യാറാകാഞ്ഞത്. മറ്റെല്ലാ കടകൾക്കും നിയന്ത്രണം ബാധകമായിട്ടും ഈ കടമാത്രം തുറന്നു പ്രവർത്തിച്ചത് കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.