രാജ്യത്ത് ആശങ്കയുടെ വകഭേദം : കൊവിഡിൽ ആശങ്ക തുടരുന്നു: രണ്ടാം തരംഗം തുടരുന്നതിനിടെ പുതിയ ഡെൽറ്റാ പ്ളസ് വൈറസിനെ കണ്ടെത്തി

രാജ്യത്ത് ആശങ്കയുടെ വകഭേദം : കൊവിഡിൽ ആശങ്ക തുടരുന്നു: രണ്ടാം തരംഗം തുടരുന്നതിനിടെ പുതിയ ഡെൽറ്റാ പ്ളസ് വൈറസിനെ കണ്ടെത്തി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം കെട്ടടങ്ങുന്നതിനിടെ ആശങ്ക ഉയർത്തി 40-ലധികം പുതിയ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തി.

മഹാരാഷ്ട്രയിൽ 21, മധ്യപ്രദേശിൽ ആറ്, കേരളത്തിലും തമിഴ്നാട്ടിലും മൂന്ന് വീതം കർണാടകയിൽ രണ്ട്, പഞ്ചാബ്, ആന്ധ്രപ്രദേശ്, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് ഡെൽറ്റപ്ലസ് വകഭേദം സ്ഥിരീകരിച്ചിട്ടുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശങ്കയുടെ വകഭേദമെന്നാണ് സർക്കാർ ഇതിനെ വിശേഷപ്പിച്ചിരിക്കുന്നത്. ഡെൽറ്റ പ്ലസ് വകഭേദം സംബന്ധിച്ച് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം മഹാരാഷ്ട്ര, കേരളം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ഡെൽറ്റ വകഭേദത്തിന്റെ പരിവർത്തന രൂപം ഈ സംസ്ഥാനങ്ങളിൽ മാത്രം ഒതുങ്ങില്ലെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്.