പന്നിമറ്റത്ത് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചത് അജ്ഞാത വാഹനം ഇടിച്ച്: വാഹനം ഇടിച്ചതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയില്ലന്ന് പൊലീസ്; നിയന്ത്രണം വിട്ട സ്കൂട്ടർ മതിലിൽ ഇടിച്ചതായി സൂചന

പന്നിമറ്റത്ത് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചത് അജ്ഞാത വാഹനം ഇടിച്ച്: വാഹനം ഇടിച്ചതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയില്ലന്ന് പൊലീസ്; നിയന്ത്രണം വിട്ട സ്കൂട്ടർ മതിലിൽ ഇടിച്ചതായി സൂചന

തേർഡ് ഐ ബ്യൂറോ

കോട്ടയം: പന്നിമറ്റത്ത് സ്കൂട്ടർ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത എന്ന് നാട്ടുകാർ. സ്കൂട്ടറിൽ അജ്ഞാത വാഹനമിടിച്ച് ശേഷം നിർത്താതെ പോയതാണ് അപകടകാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. എന്നാൽ, മറ്റൊരു വാഹനം ഇടിച്ചതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്താനായില്ലെന്ന് പൊലീസ് പറയുന്നു.

പാക്കിൽ കാരമൂട് പുളിമൂട്ടിൽ ബൈജു തോമസാണ് ( 31 ) മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 9 മണിയോടെയാണ് അപകടം. പന്നിമറ്റം പരുത്തുംപാറ റോഡിൽ, പരുത്തുംപാറ ഭാഗത്തേക്ക് സ്കൂട്ടറിൽ വരികയായിരുന്നു ബൈജു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡിൽ വലിയ ശബ്ദം കേട്ട് ഇറങ്ങി നോക്കിയ നാട്ടുകാരാണ് ആണ് അപകടം കണ്ടത്. തുടർന്ന് നാട്ടുകാർ ചേർന്ന് പരിക്കേറ്റ ബൈജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. എന്നാൽ, അപകടമുണ്ടായത് അത് മറ്റൊരു വാഹനം തട്ടിയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

റോഡരികിൽ മറിഞ്ഞുകിടന്ന സ്കൂട്ടറിനു സമീപം യുവാവ് രക്തം വാർന്ന നിലയിലായിരുന്നു കിടന്നിരുന്നത്.
അജ്ഞാതവാഹനം തട്ടിയാണ് അപകടം ഉണ്ടായതെന്ന് സംശയിക്കുന്നു.
ചിങ്ങവനത്ത് കേറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനാണ് ബൈജു. എന്നാൽ മറ്റൊരു വാഹനവും തട്ടിയിട്ടില്ല നിയന്ത്രണംവിട്ട സ്കൂട്ടർ മേൽപ്പാലത്തിൻ്റെ തിട്ടയിൽ ഇടിച്ചാണ് അപകടമുണ്ടായതെന്നു സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.