ലോകത്ത് കൊവിഡ് ബാധിതർ പതിനെട്ട് കോടി; 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 3.62 ലക്ഷം പേർക്ക്: രോഗികളുടെ എണ്ണത്തിൽ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം

ലോകത്ത് കൊവിഡ് ബാധിതർ പതിനെട്ട് കോടി; 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 3.62 ലക്ഷം പേർക്ക്: രോഗികളുടെ എണ്ണത്തിൽ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം

തേർഡ് ഐ ബ്യൂറോ

കോട്ടയം: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനവുമായി ഇന്ത്യ. ലോകത്ത് പതിനെട്ട് കോടി രോഗികൾ ഉള്ളതിൽ ഇന്ത്യയിൽ മാത്രം , മൂന്നു കോടി പേർക്കാണ് രോഗം ഉള്ളത്.

വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3.62 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 38.97 ലക്ഷമായി ഉയര്‍ന്നു. നിലവില്‍ ഒരു കോടി പതിമൂന്ന് ലക്ഷം പേര്‍ ചികിത്സയിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യയില്‍ മൂന്ന് കോടിയോളം രോഗബാധിതരാണ് ഉള്ളത്. കഴിഞ്ഞദിവസം 42,640 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. മൂന്ന് മാസത്തിനിടെ ആദ്യമായിട്ടാണ് പ്രതിദിന കേസുകള്‍ 50,000ത്തില്‍ താഴുന്നത്.ടിപിആര്‍ നിരക്ക് 2.56% ആയി കുറഞ്ഞു.3.89 ലക്ഷം പേര്‍ മരിച്ചു.

രോഗികളുടെ എണ്ണത്തില്‍ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.യുഎസില്‍ മൂന്ന് കോടി നാല്‍പത്തിനാല് ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 6.17 ലക്ഷം പേര്‍ മരിച്ചു. രണ്ട് കോടി എണ്‍പത്തിയെട്ട് ലക്ഷം പേര്‍ രോഗമുക്തി നേടി.