വീണ്ടും കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ച് മുംബൈ ഇന്ത്യന്‍സ്; പഞ്ചാബ് കിംഗ്‌സിനെ തകര്‍ത്തത് ആറ് വിക്കറ്റിന്
സ്വന്തം ലേഖിക
മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് പഞ്ചാബ് കിംഗ്‌സിനെ ആറു വിക്കറ്റിന് തോല്‍പിച്ചു.
ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെടുത്തു. 18.5 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മുംബൈ വിജയലക്ഷ്യം മറികടന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
42 പന്തില്‍ 82 റണ്‍സെടുത്ത ലിയം ലിവിങ്സ്റ്റണിന്റെയും, പുറത്താകാതെ 27 പന്തില്‍ 49 റണ്‍സെടുത്ത ജിതേഷ് ശര്‍മയുടെയും ബാറ്റിംഗ് മികവിലാണ് പഞ്ചാബ് കൂറ്റന്‍ സ്‌കോര്‍ നേടിയത്. മുംബൈയ്ക്കു വേണ്ടി പീയുഷ് ചൗള രണ്ട് വിക്കറ്റ് വീഴ്ത്തി.
41 പന്തില്‍ 75 റണ്‍സെടുത്ത ഇഷന്‍ കിഷന്‍, 31 പന്തില്‍ 66 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ്, പുറത്താകാതെ 109 പന്തില്‍ 19 റണ്‍സെടുത്ത ടിം ഡേവിഡ്, പുറത്താകാതെ 10 പന്തില്‍ 26 റണ്‍സെടുത്ത തിലക് വര്‍മ എന്നിവരുടെ ബാറ്റിംഗ് മികവ് മുംബൈയുടെ ജയം അനായാസമാക്കി.
രോഹിത് ശര്‍മ പൂജ്യത്തിന് പുറത്തായി. പഞ്ചാബിനു വേണ്ടി നഥാന്‍ എല്ലിസ് രണ്ട് വിക്കറ്റ് വീഴ്ത്തി.