എസ്എസ്എൽസി, പ്ലസ് ടൂ പരീക്ഷ രീതികളെ വിമർശിച്ചു; അധ്യാപകനു വിദ്യാഭ്യാസ വകുപ്പിന്റെ ശാസന.

എസ്എസ്എൽസി, പ്ലസ് ടൂ പരീക്ഷ രീതികളെ വിമർശിച്ചു; അധ്യാപകനു വിദ്യാഭ്യാസ വകുപ്പിന്റെ ശാസന.

സ്വന്തം ലേഖകൻ

തിരുവനന്തപുരം: എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷ രീതിയെ വിമർശിച്ചതിന്റെ പേരിൽ അധ്യാപകനു വിദ്യാഭ്യാസ വകുപ്പിന്റെ ശാസന. അധ്യാപകനെതിരെ നടപടി വിദ്യാഭ്യാസ പ്രവർത്തകനും. പയ്യന്നൂർ ജി ജി എച് എസ് എസ് അധ്യാപകനുമായ പി പ്രേമചന്ദ്രനെതിരെയാണ് നടപടി. പ്രേമചന്ദ്രനെ ശാസിച്ചു കൊണ്ട് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി.

ഫോക്കസ് ഏരിയക്ക് പുറത്ത് നിന്നുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തുന്നതിനെ വിമർശിച്ചു കൊണ്ടാണ് പ്രേമചന്ദ്രൻ ഫേസ്ബുക്കിൽ വിമർശനക്കുറിപ്പിട്ടത്. മാധ്യമങ്ങളിൽ അതെഴുതുകയും ചെയ്തിരുന്നു. സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടം ലംഘിച്ചതിനാണ് നടപടിയെന്നു ഉത്തരവിൽ പറയുന്നു. സർവീസിൽ നിന്നും വിരമിക്കാൻ ഇരിക്കെയാണ് പ്രേമചന്ദ്രനെതിരായ നടപടി. പരീക്ഷ രീതിയെ വിമർശിച്ചതിനു പ്രേമചന്ദ്രനെതിരെ നടപടി എടുക്കാനുള്ള നീക്കം നേരത്തെ വിവാദമായിരുന്നു. തനിക്ക് എതിരായ ശിക്ഷവിധി ചരിത്ര രേഖയാകുമെന്ന് പി പ്രേമചന്ദ്രൻ്റെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അക്കാദമിക വിമർശനം ഉന്നയിച്ചതിൻ്റെ പേരിൽ ഇടത് സർക്കാര് നടപ്പാക്കുന്ന അദ്യ ശിക്ഷ വിധി ആയിരിക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റ്. ആവിഷ്കാര സ്വാതന്ത്ര്യം ഉയർത്തി പിടിക്കാനും, അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി അവസാന നിമിഷം വരെ ഉറച്ചു നിൽക്കാൻ സാധിച്ചു എന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.