ഭീതിയൊഴിയാതെ കൊറോണ വൈറസ് ബാധ : രാജ്യത്ത് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 9985 പേർക്ക് ; വൈറസ് ബാധിതർ 2,76,583 പേർ

ഭീതിയൊഴിയാതെ കൊറോണ വൈറസ് ബാധ : രാജ്യത്ത് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 9985 പേർക്ക് ; വൈറസ് ബാധിതർ 2,76,583 പേർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി : രാജ്യത്ത് ആശങ്കയൊഴിയാതെ കൊറോണ വൈറസ് ബാധ. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 9985 പേർക്ക് ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 2,76,583 ആയി.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 279 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ രണസംഖ്യ 7745 ആയി ഉയർന്നു. അതേസമയം 1,35,206 രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഉള്ളത് മഹാരാഷ്ട്രയിലാണ്. 88528 പേർക്കാണ് മാരാഷ്ട്രയിൽ മാത്രം രോഗം സ്ഥിരീകരിച്ചത്. 3169 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

കൊവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട്ടിൽ മരണസംഖ്യ 307 ആയി. തമിഴ്‌നാട്ടിൽ ഡി.എം.കെ നേതാവ് ജെ.അൻപഴകൻ ഇന്ന് രാവിലെ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിനിടയിൽ മരിച്ചിരുനന്നു.

അതേസമയം, രാജ്യ തലസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം മുപ്പതിനായിരം കടന്നു. ഇന്നലെ 1366 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 31,309 ആയി ഉയർന്നു.