കൈയിൽ കിട്ടിയത് ഒരു ടൈൽ കഷണം, അതെടുത്ത് ആഞ്ഞെറിഞ്ഞു ; ഏറ് കൃത്യമായി കൊണ്ടപ്പോൾ അദ്വൈത് തിരിച്ചു പിടിച്ചത് നാല് ജീവനുകൾ

കൈയിൽ കിട്ടിയത് ഒരു ടൈൽ കഷണം, അതെടുത്ത് ആഞ്ഞെറിഞ്ഞു ; ഏറ് കൃത്യമായി കൊണ്ടപ്പോൾ അദ്വൈത് തിരിച്ചു പിടിച്ചത് നാല് ജീവനുകൾ

സ്വന്തം ലേഖകൻ

തൃശൂർ : ഷോക്കേറ്റ് ജീവന് വേണ്ടി പിടഞ്ഞ അമ്മയടക്കം നാല് പേരെ രക്ഷിച്ച എട്ടാം ക്ലാസ് വിദ്യാർഥിനി അദ്വൈതാണ് ഇപ്പോൾ താരം. അമ്മയേയും വല്ല്യമ്മയേയം അമ്മുമ്മയേയും അയൽവാസിയായ വീട്ടമ്മയേയുമാണ്  അദ്വൈതിന്റെ ഇടപെടൽ മൂലം രക്ഷപ്പെടുത്തിയത്.

ഇതിനു പ്രചോദനമായത് ആവട്ടെ കഴിഞ്ഞ വർഷം ക്ലാസിലിരുന്നു പഠിച്ച ഷോക്കേറ്റവരെ രക്ഷിക്കുന്നത് സംബന്ധിച്ച പാഠവും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താമരത്തറോഡിൽ പ്ലാവിൽ നിന്നു ഇരുമ്പ് തോട്ടി കൊണ്ടു ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടിയാണ് അദ്വൈതിന്റെ അമ്മ കാഞ്ഞാണി വിളക്കേത്ത് രജീഷിന്റെ ഭാര്യ ധന്യ (38)യ്ക്ക് ഷോക്കേറ്റത്. ധന്യയെ രക്ഷിക്കുന്നതിനിടെ അമ്മൂമ്മ ലളിത (68), ധന്യയുടെ ചേച്ചി ശുഭ (40), അയൽവാസി റോസി എന്നിവർക്കും ഷോക്കേൽക്കുകായിരുന്നു.

ഇത് കണ്ട് അടുത്തു കളിച്ചുകൊണ്ടിരുന്ന അദൈ്വത്് ഓടി വന്നു അമ്മയുടെ വസ്ത്രത്തിൽ പിടിച്ചതോടെ നേരിയതോതിൽ ഷേക്കേറ്റു. പിന്നെ അടുത്തു കിടന്നിരുന്ന അരയടിയോളം മാത്രമുള്ള ടൈൽ കഷ്ണമെടുത്തു തോട്ടിയിൽ ആഞ്ഞടിച്ചു വൈദ്യുതി ബന്ധം വേർപ്പെടുതത്തുകയായിരുന്നു.

അതോടെ നാലു പേരും രക്ഷപ്പെട്ടു. അബോധാവസ്ഥയിലായ ധന്യയ്ക്ക് ശുഭ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഒളരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ജീവൻ രക്ഷിച്ച് താരമായി മാറിയ മണലൂർ ഗവ. ഹൈസ്‌ക്കുളിലെ വിദ്യാർഥിയാണ്  അദ്വൈത്