play-sharp-fill
ഇഞ്ചക്കുണ്ട് പരുന്തുപാറയില്‍ ഫോറസ്റ്റ് വാച്ചര്‍മാരുടെ മൂന്ന് സ്‌കൂട്ടറുകള്‍ കത്തിനശിച്ചു ; വരന്തരപ്പിള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു

ഇഞ്ചക്കുണ്ട് പരുന്തുപാറയില്‍ ഫോറസ്റ്റ് വാച്ചര്‍മാരുടെ മൂന്ന് സ്‌കൂട്ടറുകള്‍ കത്തിനശിച്ചു ; വരന്തരപ്പിള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ

ഇഞ്ചക്കുണ്ട് പരുന്തുപാറയില്‍ ഫോറസ്റ്റ് വാച്ചര്‍മാരുടെ മൂന്ന് സ്‌കൂട്ടറുകള്‍ കത്തിനശിച്ചു. പരുന്തുപാറ കുതിരവളവില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു തീപിടുത്തം ഉണ്ടായത്. മുപ്ലിയം ഫോറസ്റ്റ് സ്‌റ്റേഷനിലെ റിസര്‍വ് ഫോറസ്റ്റ് വാച്ചര്‍ ഐ. നിഖില്‍, താല്‍ക്കാലിക വാച്ചര്‍മാരായ കെ.എ. ഷൈജു, വി.യു. ജയന്‍ എന്നിവരുടെ വാഹനങ്ങളാണ് കത്തിനശിച്ചത്.

കാട്ടാനശല്യത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയതായിരുന്നു ഫോറസ്റ്റ് വാച്ചര്‍മാര്‍. കുതിരവളവിലെ തോട്ടത്തിന് സമീപമായിരുന്നു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നത്. വനാതിർത്തിയിലെ ഫയർ ലൈൻ നിർമ്മാണം നടക്കുന്ന ഭാഗത്ത് പോയി മടങ്ങിയെത്തിയപ്പോഴാണ് സ്കൂട്ടറുകൾ പൂര്‍ണമായും കത്തിനശിച്ച നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുക്കാട് നിന്നും അഗ്നിരക്ഷാസേന എത്തിയാണ് തീ കെടുത്തിയത്. തീപിടുത്തതിന്റെ കാരണം വ്യക്തമല്ല. ആരെങ്കിലും മനപൂര്‍വ്വം തീ ഇട്ടതാണോ എന്നും പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ വരന്തരപ്പിള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.