മലയാളി  കുടുംബത്തിലെ നാലുപേര്‍ എസിയിലെ വാതകം ശ്വസിച്ച് അമേരിക്കയിൽ മരിച്ചു; മരിച്ചവരിൽ ഇരട്ടക്കുട്ടികളും

മലയാളി  കുടുംബത്തിലെ നാലുപേര്‍ എസിയിലെ വാതകം ശ്വസിച്ച് അമേരിക്കയിൽ മരിച്ചു; മരിച്ചവരിൽ ഇരട്ടക്കുട്ടികളും

Spread the love

സ്വന്തം ലേഖകൻ 

വീട്ടിലെ എ.സിയില്‍ നിന്നുള്ള വാതകം ശ്വസിച്ച് കാലിഫോര്‍ണിയയില്‍ മലയാളി കുടുംബത്തിന് ദാരുണാന്ത്യം.മരിച്ചത്  കൊല്ലം സ്വദേശികളാണ് .

ഫാത്തിമ മാതാ നാഷണല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ പട്ടത്താനം സ്നേഹയില്‍ ജി ഹെന്റിയുടെ മകന്‍ ആനന്ദ് ഹെന്റി(38), ഭാര്യ ആലിസ് പ്രിയങ്ക(37), ഇവരുടെ ഇരട്ടകളായ രണ്ട് ആണ്‍മക്കള്‍ (4) എന്നിവരാണ് മരിച്ചത്.സാന്‍ മെയ്റ്റോയിലെ ഇവരുടെ വീടിനുള്ളില്‍ ചൊവ്വ പുലര്‍ച്ചെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തണുപ്പ് അകറ്റാനായി ഉപയോഗിച്ച ഹീറ്ററിൽനിന്നുയർന്ന വാതകം ശ്വസിച്ചതാകാം മരണകാരണമെന്നാണ് സംശയം. കിളിയല്ലൂർ വെളിയിൽ വീട്ടിൽ പരേതനായ ബെൻസിഗർ- ജൂലിയറ്റ് ബെൻസിഗർ ദമ്പതികളുടെ ഏക മകളാണ് ആലീസ് പ്രിയങ്ക.