സിനിമാക്കാര്‍ക്ക് വേണ്ടി സുസ്മിത ടീച്ചര്‍; ഐടിക്കാരെ പിടിക്കാന്‍ അനില; ജോലി ഭാരം കൂടുമ്പോള്‍ ലഹരി ഉപയോഗവും വർദ്ധിക്കുന്നു; കൊച്ചിയില്‍ വീണ്ടും ഫ്‌ളാറ്റ് കേന്ദ്രീകരിച്ച്‌ ലഹരി ഇടപാടു സംഘം പൊലീസ് പിടിയിലാകുമ്പോല്‍ ലഭിക്കുന്നത് മാഫിയ ഇടപെടലിന്റെ കരുത്ത്

സിനിമാക്കാര്‍ക്ക് വേണ്ടി സുസ്മിത ടീച്ചര്‍; ഐടിക്കാരെ പിടിക്കാന്‍ അനില; ജോലി ഭാരം കൂടുമ്പോള്‍ ലഹരി ഉപയോഗവും വർദ്ധിക്കുന്നു; കൊച്ചിയില്‍ വീണ്ടും ഫ്‌ളാറ്റ് കേന്ദ്രീകരിച്ച്‌ ലഹരി ഇടപാടു സംഘം പൊലീസ് പിടിയിലാകുമ്പോല്‍ ലഭിക്കുന്നത് മാഫിയ ഇടപെടലിന്റെ കരുത്ത്

സ്വന്തം ലേഖിക

കൊച്ചി: കൊച്ചിയില്‍ വീണ്ടും ഫ്‌ളാറ്റ് കേന്ദ്രീകരിച്ച്‌ ലഹരി ഇടപാടു നടത്തി വന്ന സംഘം പൊലീസ് പിടിയിലാകുമ്പോല്‍ ലഭിക്കുന്നത് മാഫിയ ഇടപെടലിന്റെ കരുത്ത്.

ഇവിടെ ലഹരി ഇടപാടു നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡാന്‍സാഫ്, തൃക്കാക്കര പൊലീസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഐടി കമ്പനി മാനേജര്‍ ഉള്‍പ്പടെയുള്ള സംഘമാണു ഇന്നലെ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതര സംസ്ഥാനങ്ങളില്‍ നിന്നു ലഹരി എത്തിച്ച്‌ വില്‍പന നടത്തി വന്ന കൊല്ലം സ്വദേശികളായ ആമിനാ മനസില്‍ ജിഹാദ് ബഷീര്‍(30), അനിലാ രവീന്ദ്രന്‍(29), നോര്‍ത്ത് പറവൂര്‍ പെരുമ്പടന്ന സ്വദേശി എര്‍ലിന്‍ ബേബി(25) എന്നിവര്‍ക്കൊപ്പം ലഹരി ഉപയോഗിക്കുന്നതിനായി സംഘത്തിനൊപ്പം ചേര്‍ന്ന നോര്‍ത്ത് പറവൂര്‍ പെരുമ്പടന്ന സ്വദേശിനി രമ്യ വിമല്‍(23), മനക്കപ്പടി സ്വദേശി അര്‍ജിത്ത് ഏഞ്ചല്‍(24), ഗുരുവായൂര്‍ തൈക്കാട് സ്വദേശി അജ്മല്‍ യൂസഫ്(24), നോര്‍ത്ത് പറവൂര്‍ സ്വദേശി അരുണ്‍ ജോസഫ്(24) എന്നിവരുമാണ് പൊലീസ് പിടിയിലായത്.

ഐടി ജീവനക്കാരെ ലക്ഷ്യമിട്ട് തൃക്കാക്കര മില്ലു പടിയില്‍ ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തായിരുന്നു ഇടപാടുകള്‍. ലഹരി ഇടപാടും ഉപയോഗവും നടക്കുന്നതായി എറണാകുളം സിറ്റി പൊലീസിനു വിവരം ലഭിച്ചതിനെ തുടര്‍ന്ന് അര്‍ധരാത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

പ്രതികളില്‍ നിന്നും 2.5 ഗ്രാം എംഡിഎംഎ, എല്‍എസ്ഡി സ്റ്റാമ്പുകള്‍, ഹാഷിഷ് ഓയില്‍, ഹാഷിഷ് തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്. പ്രതികളുടെ പക്കല്‍ കൂടുതല്‍ അളവ് ലഹരി ഉണ്ടായിരുന്നിരിക്കുമെന്നാണ് കരുതുന്നത്. അന്വേഷണ സംഘം എത്തിയതോടെ എവിടെയെങ്കിലും ഒളിപ്പിച്ചിട്ടുണ്ടാകുമെന്നാണു വിലയിരുത്തല്‍. ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയില്‍ കൂടുതല്‍ അളവ് ലഹരി കണ്ടെടുക്കാനായില്ല. സംഘത്തില്‍ കൂടുതല്‍ ആളുകളുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

ഇന്‍ഫോ പാര്‍ക്കിലെ പല ജീവനക്കാരും ലഹരി ഉപയോഗിക്കുന്നതായി പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. അമിതമായി ജോലി ഭാരം കൂടുമ്പോള്‍ അത് മറികടക്കാനായാണ് ലഹരി ഉപയോഗിച്ചു വരുന്നത്. ഇത്തരത്തില്‍ ലഹരി ഉപയോഗിച്ച്‌ പ്രശ്‌നമുണ്ടാക്കിയവര്‍ വരെയുണ്ട്. ഇതില്‍ പലതും പുറത്ത് അറിയാതെ ഒതുക്കി തീര്‍ത്തിട്ടുമുണ്ട്.

എന്നാല്‍ പൊലീസ് രഹസ്യാന്വേഷണ വിഭാഗം ഇക്കാര്യങ്ങള്‍ പൊലീസ് മേധാവിക്ക് കൈമാറുകയും പ്രത്യേകം അന്വേഷണം നടത്താന്‍ ഉത്തരവിടുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ പിടികൂടാന്‍ കഴിഞ്ഞത്.

കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി നാര്‍ക്കോട്ടിക്ക് അസ്സിസ്റ്റന്റ്് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം ഡാന്‍സാഫ് സബ്ബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ഇവരെ നിരീക്ഷിച്ചു വരുകയായിരുന്നു. വഴക്കാലയില്‍ നിന്നും കോടികളുടെ എം.ഡി.എം.എ എക്‌സൈസ് പിടിച്ചതിന് പിന്നാലെയാണ് കൊച്ചിയില്‍ വീണ്ടും ഫ്‌ളാറ്റ് കേന്ദ്രീകരിച്ച്‌ ലഹരി ഇടപാടു നടത്തി വന്ന സംഘം പൊലീസ് പിടിയിലാകുന്നത്.

മയക്കുമരുന്ന് മാഫിയയെക്കുറിച്ചുള്ള വിവരങ്ങള്‍ 9995966666 എന്ന വാട്ട്സ് ആപ്പ് ഫോര്‍മാറ്റിലെ യോദ്ധാവ് ആപ്പിലേക്ക് വീഡിയോ, ഓഡിയോ ആയോ നാര്‍ക്കോട്ടിക് സെല്‍ പൊലീസ് അസിസ്റ്റന്റ കമ്മീഷണറുടെ 9497990065 നമ്പരിലേക്കോ, 9497980430 എന്ന ഡാന്‍സാഫ് നമ്പരിലേക്കോ അറിയിക്കണമെന്നും അവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.