‘എവിടെയോ എന്തോ തകരാറുപോലെ’; ‘ഞാനല്ല സുകുമാരക്കുറുപ്പ് കേട്ടോ, കുട്ടികളെ ട്രോളിയപ്പോഴും ഞാനിത് പറഞ്ഞതാണ്. ഇങ്ങനെയല്ല രാഷ്ട്രീയം പറയേണ്ടത്; ട്രോളിന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെയും തന്നെയും ചേർത്ത് പ്രചരിക്കുന്ന ട്രോളിന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി. രണ്ടു പേരുടെയും ഫോട്ടോ ചേർത്തുവെച്ച് ‘എവിടെയോ എന്തോ തകരാറുപോലെ’ എന്ന ട്രോൾ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് മന്ത്രിയുടെ പ്രതികരണം.
‘ഞാനല്ല സുകുമാരക്കുറുപ്പ് കേട്ടോ, കുട്ടികളെ ട്രോളിയപ്പോഴും ഞാനിത് പറഞ്ഞതാണ്. ഇങ്ങനെയല്ല രാഷ്ട്രീയം പറയേണ്ടത്’ എന്ന് മന്ത്രി ഫെയ്‌സ്ബുക്കിൽ കുറിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
യഥാർഥ സുകുമാരക്കുറുപ്പിന്റെയും മന്ത്രിയുടെയും ഫോട്ടോ ചേർത്തുവെച്ച് മുഖസാദൃശ്യമില്ലേയെന്ന ചോദ്യവുമായാണ് ട്രോൾ. ട്രോൾ സോഷ്യൽ മീഡിയയിൽ വൈറലാതോടെയാണ് മന്ത്രി പ്രതികരണവുമായി എത്തിയത്.
Third Eye News Live
0