play-sharp-fill
വിജിലൻസ് അന്വേഷണം നേരിടുന്ന മുൻ എസ്പി കെ ബി വേണു​ഗോപാലിന്റെ ബാങ്ക് ലോക്കറിൽ മുഴുവൻ മുക്കു പണ്ടം; അഴിമതിയോ? അട്ടിമറിയോ?

വിജിലൻസ് അന്വേഷണം നേരിടുന്ന മുൻ എസ്പി കെ ബി വേണു​ഗോപാലിന്റെ ബാങ്ക് ലോക്കറിൽ മുഴുവൻ മുക്കു പണ്ടം; അഴിമതിയോ? അട്ടിമറിയോ?


സ്വന്തം ലേഖകൻ

കൊച്ചി: വരവിൽ കവിഞ്ഞ സ്വത്ത്‌ സമ്പാദനവുമായി ബന്ധപ്പെട്ടു വിജിലൻസ്‌ കേസെടുത്ത ഇടുക്കി മുൻ എസ്‌.പി. കെ.ബി. വേണുഗോപാലിന്റെ ബാങ്ക്‌ ലോക്കറിൽ വൻ തിരിമറി.

26 പവൻ സ്വർണമുണ്ടായിരുന്ന ലോക്കർ കഴിഞ്ഞ മാർച്ച്‌ 26 നു വിജിലൻസ്‌ സംഘം പരിശോധിച്ചിരുന്നു. ഇതു കഴിഞ്ഞ ദിവസം തുറന്നു നോക്കിയപ്പോൾ മുക്കുപണ്ടമാണു കണ്ടത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേത്തുടർന്നു മുൻ എസ്‌.പിക്കും ഭാര്യയ്‌ക്കും ചോദ്യംചെയ്യലിനു ഹാജരാകാൻ വീണ്ടും വിജിലൻസ്‌ നോട്ടീസ്‌ നൽകും. കഴിഞ്ഞാഴ്‌ച കുണ്ടന്നൂരിലുള്ള വേണുഗോപാലിന്റെ വീട്ടിൽ വിജിലൻസ്‌ സംഘം പരിശോധന നടത്തിയിരുന്നു. കോഴിക്കോട്ടുനിന്നുള്ള വിജിലൻസ്‌ സംഘമാണ്‌ റെയ്‌ഡ്‌ നടത്തിയത്‌. 2006 മുതൽ 2016 വരെയുള്ള കാലയളവിലാണു വരവിൽ കവിഞ്ഞ സ്വത്ത്‌ സമ്പാദനം നടന്നതായി കണ്ടെത്തിയത്‌.

ഇക്കാലയളവിൽ മലബാർ മേഖലയിലായിരുന്നു സർവീസ്‌. കോഴിക്കോട്‌-വയനാട്‌ ജില്ലകളിലായിരുന്നു പ്രധാനമായും ജോലിചെയ്‌തിരുന്നത്‌.
ഇപ്പോൾ നടക്കുന്ന അനധികൃത സ്വത്ത്‌ സമ്പാദനക്കേസിൽ വേണുഗോപാലിനെ പ്രതിചേർത്തു കഴിഞ്ഞ ദിവസമാണു മൂവാറ്റുപുഴ വിജിലൻസ്‌ കോടതിയിൽ എറണാകുളം സ്‌പെഷൽ സെൽ എഫ്‌.ഐ.ആർ. സമർപ്പിച്ചത്‌.