ബൈസ്റ്റാൻഡർ ഇല്ലാത്തതുകൊണ്ട് ആംബുലൻസിൽ കയറ്റിയില്ല : നഷ്ടമായത് എഴുപതുകാരന്റെ ജീവൻ.
ഇടുക്കി : കഞ്ഞിക്കുഴിയിൽ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു എഴുപത് ൽകാരനായ കഞ്ഞിക്കുഴി നാലുകമ്പ് സ്വദേശി അരീക്കൽ പീറ്റർ.ഭക്ഷണം കഴിച്ചതിനുശേഷം വാഷ് ബെയ്സനിൽ കൈ കഴുകഴുകുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാർ വേഗം തന്നെ ഇദ്ദേഹത്തെ ഹോസ്പിറ്റലിൽ എത്തിച്ചു.എന്നാൽ ഹോസ്പിറ്റലിൽ ആവശ്യമായ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഡോക്ടർ ഇദ്ദേഹത്തെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശം നൽകുകയായിരുന്നു.
അടുത്തുണ്ടായിരുന്ന ആംബുലൻസ് ഡ്രൈവറോട് ചോദിച്ചപ്പോൾ കൂടെ ബൈസ്റ്റാൻഡർ ഇല്ലാത്തതിനാൽ കൊണ്ടുപോകാൻ സാധിക്കുകയില്ല എന്നായിരുന്നു അയാൾ പറഞ്ഞത്.അവസാനം നാട്ടുകാർ ചേർന്ന് ഒരു ഓട്ടോറിക്ഷയിൽ അദ്ദേഹത്തെ മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ ജീവൻ ബാക്കിയുണ്ടായിരുന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൃത്യസമയത്ത് എത്തിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ഇദ്ദേഹത്തിൻറെ ജീവൻ രക്ഷിക്കാൻ സാധിക്കുമെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്.