കുമരകം ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സിൽ മികവുത്സവം നടത്തി

കുമരകം ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സിൽ മികവുത്സവം നടത്തി

Spread the love

 

സ്വന്തം ലേഖകൻ
കുമരകം : 2023-24 അദ്ധ്യയന വർഷത്തെ മികവുകളുടെ പ്രദർശനം – മികവുത്സവം 2024 കുമരകം ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സിൽ അദ്ധ്യയന വർഷാവസാന ദിനം ആഘോഷിച്ചു.

പി.റ്റി.എ പ്രസിഡൻ്റ വി.എസ് സുഗേഷിൻ്റെ അധ്യക്ഷതയിൽ കൂടിയ ഉദ്ഘാടന യോഗം ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സെക്രട്ടറി ജോജി കൂട്ടുമ്മേൽ ഉദ്ഘാടനം ചെയ്തു.

പ്രതികരണ ശേഷിയും ഉത്തരവാദിത്വബോധവുമുള്ളവരായി കുട്ടികൾ വളർന്നു വരുന്നതിന് സർക്കാർ വിദ്യാലയങ്ങൾ മുഖ്യ പങ്ക് വഹിക്കുന്നുണ്ടെന്നും, ചോദ്യങ്ങൾ ചോദിക്കാനും ഉത്തരം കണ്ടെത്താനുമുള്ള കഴിവാണ് പുതിയ തലമുറയ്ക്കുണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹെഡ്മിസ്ട്രസ് സുനിത സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പാൾമാരായ ബിയാട്രീസ് മരിയ, പൂജ ചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. സീനിയർ അദ്ധ്യാപകൻ വിജയകുമാർ നന്ദി രേഖപ്പെടുത്തി. തുടർന്ന് കുട്ടികളുടെ പഠന പ്രവർത്തനങ്ങളുടെ അവതരണവും കലാപരിപാടികളും പാഠ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രദർശനവും നടത്തി.