അമ്മയെ അച്ഛന്‍ കൊന്നതറിയാതെ  കുരുന്നുകള്‍; സ്വന്തമായി വീടില്ല; ജീവിതം പ്രതിസന്ധിയിൽ ; സുമനസുകളുടെ സഹായം തേടി അമ്മൂമ്മയും കൊച്ചുമക്കളും

അമ്മയെ അച്ഛന്‍ കൊന്നതറിയാതെ കുരുന്നുകള്‍; സ്വന്തമായി വീടില്ല; ജീവിതം പ്രതിസന്ധിയിൽ ; സുമനസുകളുടെ സഹായം തേടി അമ്മൂമ്മയും കൊച്ചുമക്കളും

Spread the love

തിരുവനന്തപുരം: അഭിക്കും മിന്നുവിനും ഇനി ആകെയുള്ളത് അമ്മൂമ്മ മാത്രം.

അമ്മയെ അച്ഛന്‍ കൊന്നതോടെ അനാഥരായ കുരുന്നുകള്‍ ദുരിതത്തില്‍. തിരുവനന്തപുരം നെടുമങ്ങാട് താന്നിമൂട് സ്വദേശികളായ ആറുവയസ്സുകാരനായ അഭിയുടെയും നാല് വയസ്സുകാരിയായ മിന്നുവിന്റെയും ഇവരുടെ ഏക ആശ്രയമായ അമ്മൂമ്മ രാധയുടെയും ജീവിതം കഴിഞ്ഞ ഓഗസ്റ്റ് 31ന് ശേഷം കൂരിരുട്ടിലാണ്.

ഇവര്‍ക്ക് സ്വന്തമായി ഒരു വീട് പോലുമില്ല. അമ്മ കൊല്ലപ്പെട്ടതാണെന്നോ, അച്ഛനാണ് അത് ചെയ്തതെന്നോ അഭിക്കും മിന്നുവിനും അറിയില്ല. തിരിച്ചറിയാന്‍ പ്രായവുമായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്ത് വ‍ര്‍ഷത്തെ ദാമ്പത്യത്തിലൂടനീളം പ്രഭയ്ക്ക് ദുരിതകാലമായിരുന്നു. ഒടുവില്‍ ഓഗസ്റ്റ് 31ന് പ്രഭയെ, ഭര്‍ത്താവ് സെല്‍വരാജ് കഴുത്തറുത്ത് കൊന്നു. ഒന്നരവര്‍ഷത്തോളമായി സെല്‍വരാജിന്റെ വീട്ടില്‍ നിന്നും മാറി താന്നിമൂടിലെ വാടകവീട്ടിലായിരുന്നു പ്രഭ അമ്മയ്ക്കും മക്കള്‍ക്കും ഒപ്പം താമസം. ഒരു വയസ്സ് മുതല്‍ രക്താര്‍ബുദത്തിന് ആര്‍സിസിയില്‍ അഭി ചികിത്സയിലാണ്.

കൂലപ്പണി ചെയ്ത് പ്രഭയുണ്ടാക്കിയിരുന്നത് ചെലവിനും ചികിത്സയ്ക്കും ഒന്നും തികഞ്ഞിരുന്നില്ല. നാട്ടുകാരുടെയും അയല്‍ക്കാരുടെയും സഹായത്തോടെയാണ് ഇപ്പോഴത്തെ ജീവിതം.

അഭിയെ ചികിത്സിക്കണം, രണ്ട് പേരെയും പഠിപ്പിക്കണം. സ്വന്തമായി അടച്ചുറപ്പുള്ള ഒരു വീട് വേണം. ജീവിതത്തിൻ്റെ പ്രതിസന്ധി ഘട്ടത്തിൽ സുമനസുകളുടെ സഹായം തേടുകയാണ് ഈ അമ്മൂമ്മയും കൊച്ചുമക്കളും.

അക്കൗണ്ട് വിവരങ്ങള്‍

NAME – RADHA
BANK – DHANLAXMI BANK
ACCOUNT NUMBER – 007703600000716
IFSC CODE – DLXB0000077
BRANCH – ANAD