കാരിത്താസ് മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണത്തിൽ വൻ അലംഭാവം;മേൽപ്പാല നിർമാണത്തിനായി മൂന്നുവർഷം മുൻപ് അടച്ച കാരിത്താസ്-അമ്മഞ്ചേരി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നടത്തിയ ജനകീയ മാർച്ചിൽ പ്രതിഷേധമിരമ്പി.നാടൊന്നാകെ ഏറ്റെടുത്ത പ്രതിഷേധമാർച്ചിൽ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്.

കാരിത്താസ് മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണത്തിൽ വൻ അലംഭാവം;മേൽപ്പാല നിർമാണത്തിനായി മൂന്നുവർഷം മുൻപ് അടച്ച കാരിത്താസ്-അമ്മഞ്ചേരി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നടത്തിയ ജനകീയ മാർച്ചിൽ പ്രതിഷേധമിരമ്പി.നാടൊന്നാകെ ഏറ്റെടുത്ത പ്രതിഷേധമാർച്ചിൽ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്.

കാരിത്താസ് മേല്‍പ്പാലത്തിന്‍റെ അപ്രോച്ച്‌ റോഡ് നിര്‍മാണത്തിലെ അലംഭാവത്തിനെതിരേ വന്‍ പ്രതിഷേധം. മുണ്ടകപ്പാടം ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ നടന്ന ജനകീയ മാര്‍ച്ചില്‍ വൻ പ്രതിഷേധമാണ് ഇരമ്പിയത്. കുട്ടികളും സ്ത്രീകളും വൈദികരും കന്യാസ്ത്രികളുമടക്കം നൂറുകണക്കിന് ആളുകള്‍ അണിചേർന്നതോടെ ഒരു നാടിന്റെയാകെ പ്രതിഷേധമായി മാർച്ച് മാറി.
കാരിത്താസ് റെയില്‍വേ മേല്‍പ്പാല നിര്‍മാണത്തിനായി മൂന്നു വർഷങ്ങൾക്ക് മുൻപ് അടച്ച കാരിത്താസ്-അമ്മഞ്ചേരി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു സമരം. മേല്‍പ്പാല നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടും അപ്രോച്ച്‌ റോഡ് നിര്‍മിക്കാത്തതു മൂലമാണ് റോഡ് തുറക്കാന്‍ സാധിക്കാത്തത്. അമ്മഞ്ചേരി കവലയില്‍നിന്ന് ആരംഭിച്ച മാര്‍ച്ച്‌ മാന്നാനം കെഇ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജയിംസ് മുല്ലശേരി സിഎംഐ ഉദ്ഘാടനം ചെയ്തു.

പ്രതീകാത്മക റെയില്‍ പാളവും വഹിച്ച്‌ പ്ലക്കാര്‍ഡുകള്‍ കൈയിലേന്തി നടത്തിയ മാര്‍ച്ച്‌ കാരിത്താസ് ജംഗ്ഷനില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന പ്രതിഷേധയോഗത്തില്‍ അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ് സജി തടത്തില്‍ അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.സി. തോമസ്, അതിരമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആലീസ് ജോസഫ്, മൈക്കിള്‍ ജയിംസ്, ഫാ. ജോസഫ് ആലുങ്കല്‍, ഫാ. സനീഷ് തൊണ്ടാംകുഴി, ഡോ. ജോബിന്‍ ജോസ്, ഡോ. രഞ്ജിത് രാജ്, പി.കെ. ജയശ്രീ എന്നിവര്‍ പ്രസംഗിച്ചു.

മുണ്ടകപ്പാടം ജനകീയ സമിതി നേതാക്കളായ സിജോ ചാക്കോ ചിലമ്പാട്ടുശേരി,ഷാജന്‍ ചാമക്കാലയില്‍, രഞ്ജിത്ത് രാജ് എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി. രാഷ്‌ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ നേതാക്കള്‍ സമരത്തില്‍ പങ്കാളികളായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപ്രോച്ച്‌ റോഡിന്‍റെ നിര്‍മാണം എത്രയും വേഗം ആരംഭിക്കാന്‍ നടപടി ഉണ്ടായില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.നിരവധി ജനപ്രതിനിധികളും സന്ഘടനകളും വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കൊണ്ട് നിവേദനങ്ങൾ അധികാരികൾക്ക് അയച്ചിട്ടുണ്ട്. റെയില്‍വെ അപ്രോച്ച്‌ റോഡ് നിര്‍മാണത്തിനുള്ള തടസങ്ങള്‍ നീക്കാത്ത അധികൃതരുടെ നടപടി അപലപനീയമാണെന്ന് ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകര്‍ക്കാന്‍ സത്വര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി, ധനകാര്യ മന്ത്രി എന്നിവരോട് ഇ മെയില്‍ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടെന്നും അവര്‍ പറഞ്ഞു. വര്‍ഷങ്ങളായി പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ച്‌ നിര്‍മാണ പ്രവര്‍ത്തനം തടസപ്പെട്ടു നില്‍ക്കുന്ന കാരിത്താസ് റെയില്‍വേ അപ്രോച്ച്‌ റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സത്വര നടപടി സ്വീകരിക്കണമെന്ന് അമലഗിരി റെസിഡന്‍റ്സ് വെല്‍ഫയര്‍ അസോസിയേഷന്‍ കമ്മിറ്റി യോഗവും അധികൃതരോട് ആവശ്യപ്പെട്ടു.