കാരിത്താസ് മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണത്തിൽ വൻ അലംഭാവം;മേൽപ്പാല നിർമാണത്തിനായി മൂന്നുവർഷം മുൻപ് അടച്ച കാരിത്താസ്-അമ്മഞ്ചേരി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നടത്തിയ ജനകീയ മാർച്ചിൽ പ്രതിഷേധമിരമ്പി.നാടൊന്നാകെ ഏറ്റെടുത്ത പ്രതിഷേധമാർച്ചിൽ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്.
കാരിത്താസ് മേല്‍പ്പാലത്തിന്‍റെ അപ്രോച്ച് റോഡ് നിര്‍മാണത്തിലെ അലംഭാവത്തിനെതിരേ വന്‍ പ്രതിഷേധം. മുണ്ടകപ്പാടം ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ നടന്ന ജനകീയ മാര്‍ച്ചില്‍ വൻ പ്രതിഷേധമാണ് ഇരമ്പിയത്. കുട്ടികളും സ്ത്രീകളും വൈദികരും കന്യാസ്ത്രികളുമടക്കം നൂറുകണക്കിന് ആളുകള്‍ അണിചേർന്നതോടെ ഒരു നാടിന്റെയാകെ പ്രതിഷേധമായി മാർച്ച് മാറി. കാരിത്താസ് റെയില്‍വേ മേല്‍പ്പാല നിര്‍മാണത്തിനായി മൂന്നു വർഷങ്ങൾക്ക് മുൻപ് അടച്ച കാരിത്താസ്-അമ്മഞ്ചേരി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു സമരം. മേല്‍പ്പാല നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടും അപ്രോച്ച് റോഡ് നിര്‍മിക്കാത്തതു മൂലമാണ് റോഡ് തുറക്കാന്‍ സാധിക്കാത്തത്. അമ്മഞ്ചേരി കവലയില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് മാന്നാനം കെഇ സ്കൂള്‍ […]