ഐഡ ഹോട്ടലിൽ മുൻ മിസ്റ്റർ ഇന്ത്യയായ നേവി ഉദ്യോഗസ്ഥന്റെയും കാമുകിയുടെയും പ്രണയസല്ലാപം; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി ഗുരുതരാവസ്ഥയിൽ: രക്ഷപെടാൻ കഥയുണ്ടാക്കിയ കമിതാക്കൾ കുടുങ്ങി

ഐഡ ഹോട്ടലിൽ മുൻ മിസ്റ്റർ ഇന്ത്യയായ നേവി ഉദ്യോഗസ്ഥന്റെയും കാമുകിയുടെയും പ്രണയസല്ലാപം; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി ഗുരുതരാവസ്ഥയിൽ: രക്ഷപെടാൻ കഥയുണ്ടാക്കിയ കമിതാക്കൾ കുടുങ്ങി

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: മാസങ്ങൾ നീണ്ട ചാറ്റിംഗിനും സൗഹൃദത്തിനും ഇടയിൽ പ്രണയം പങ്കുവയ്ക്കാൻ കോട്ടയം ഐഡ ഹോട്ടലിൽ മുറിയെടുത്ത മുൻ മിസ്റ്റർ ഇന്ത്യയും കാമുകിയും കുടുങ്ങി. ബന്ധപ്പെടുന്നതിനിടെ അമിത രക്തസ്രാവത്തെ തുടർന്ന് കുടമാളൂർ സ്വദേശിയായ 22 കാരി കാമുകി ഗുരുതരാവസ്ഥയിലായതോടെയാണ് സ്ഥിതി ഗുരുതരമായത്. ഗുരുതരാവസ്ഥയിലായ കാമുകിയെ കുമാരനല്ലൂരിലെ കിംസ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. വാരിശേരി സ്വദേശിയും മുംബൈയിൽ സ്ഥിരതാമസക്കാരനും രണ്ടു കുട്ടികളുടെ പിതാവുമാണ് മുൻ മിസ്റ്റർ ഇന്ത്യയായ യുവാവ്. മാസങ്ങൾക്കു മുൻപാണ് കുടമാളൂർ സ്വദേശിയും 22 കാരിയുമായ യുവതിയും, മുൻ മിസ്റ്റർ ഇന്ത്യയായ യുവാവും തമ്മിൽ പരിചയപ്പെടുന്നത്. ഫെയ്‌സ്ബുക്കിലും, വാട്‌സ്അപ്പും വഴി ചാറ്റിഗിലൂടെ ഇരുവരും തമ്മിൽ അടുപ്പത്തിലായി. ഓണത്തിനു ശേഷം യുവാവ് കോട്ടയത്ത് എത്തുമ്പോൾ നേരിൽകാണാമെന്നായിരുന്നു ധാരണ. വ്യാഴാഴ്ച ഉച്ചയോടെ യുവാവ് നഗരത്തിൽ എത്തി. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി, പോസ്റ്റ് ഓഫിസിനു സമീപം നിന്നു. ഈ സമയം കാറിൽ ഇതുവഴി എത്തിയ യുവാവ് യുവതിയെയും കൂട്ടി കോടിമത ഐഡ ഹോട്ടലിൽ എത്തി മുറിയെടുത്തു. തുടർന്നു ഇരുവരും പ്രണയസല്ലാപത്തിൽ ഏർപ്പെടുകയായിരുന്നു. ഇതിനിടെ യുവതിയ്ക്ക് അമിത രക്തസ്രാവമുണ്ടാകുകയും ഗുരുതരാവസ്ഥയിലാകുകയും ചെയ്തു. തുടർന്നു നേവി ഉദ്യോഗസ്ഥനായ യുവാവ് യുവതിയെ, ഒരു ആംബുലൻസ് വിളിച്ച് കുടമാളൂരിലെ കിംസ് ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തിച്ചതോടെ യുവതി രക്ഷപെടാൻ ഒരു കഥയുണ്ടാക്കി അധികൃതരോടു പറഞ്ഞു. ഉച്ചയോടെ താൻ പോസ്റ്റ് ഓഫിസ് ജംഗ്ഷനിൽ നിൽക്കുമ്പോൾ എത്തിയ ഒരു സംഘം തന്റെ മുഖത്തിനു നേരെ മയക്കു സ്േ്രപ പ്രയോഗിക്കുകയും, തന്നെ ബോധം കെടുത്തി കാറിൽ തട്ടിക്കൊണ്ടു പോകുകയും, പീഡിപ്പിക്കുകയും ചെയ്തുവെന്നായിരുന്നു യുവതിയുടെ മൊഴി. പിന്നീട് എന്ത് സംഭവിച്ചു എന്നറിയില്ലെന്നും, ബോധം തെളിഞ്ഞപ്പോൾ താൻ കിംസ് ആശുപത്രിയിലാണെന്നും യുവതി അറിയിച്ചു. ആശുപത്രി അധികൃതർ വിവരം വെസ്റ്റ് പൊലീസിനു കൈമാറി. പൊലീസ് സ്ംഘം സ്ഥലത്ത് എത്തി യുവതിയുടെ മൊഴിയെടുക്കാൻ ശ്രമിച്ചെങ്കിലും അബോധാവസ്ഥയിലായതിനാൽ സാധിച്ചില്ല. ഇതേ തുടർന്ന് യുവതിക്കൊപ്പമുണ്ടായിരുന്ന നേവി ഉദ്യോഗസ്ഥനായ യുവാവിനെ കണ്ടെത്തി ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ പൊലീസിനു ബോധ്യമായത്. തുടർന്നു പൊലീസ് ഇയാളുടെ മൊഴിയെടുക്കുകയും, ഐഡ ഹോട്ടലിൽ പരിശോധന നടത്തുകയും ചെയ്തു. യുവതിയുടെ മൊഴിയെടുത്ത ശേഷം ആവശ്യമെങ്കിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുമെന്ന് വെസ്റ്റ് എസ്.ഐ എം.ജെ അരുൺ തേർഡ് ഐ ന്യൂസ് ലൈവിനോട് പറഞ്ഞു. എന്നാൽ, പ്രായപൂർത്തിയായ രണ്ടു പേർ തമ്മിലുള്ള ബന്ധമായതിനാൽ പെൺകുട്ടിയ്ക്ക് പരാതിയില്ലെങ്കിൽ കേസെടുക്കാനാവില്ലെന്ന് പൊലീസ് പറയുന്നു. അടിന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയ പെൺകുട്ടിയുടെ ബോധം തെളിഞ്ഞതിനു ശേഷം മാത്രമേ ഇനി തുടർ നടപടികൾ ഉണ്ടാകൂ എന്നു പൊലീസ് അറിയിച്ചു.