ഹോട്ടൽ തൊഴിലാളികൾക്ക് പരിശീലനവുമായി ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷനും ഭക്ഷ്യസുരക്ഷാ വകുപ്പും; മാന്യമായ പെരുമാറ്റവും മികച്ച ഭക്ഷണവും ലക്ഷ്യം

ഹോട്ടൽ തൊഴിലാളികൾക്ക് പരിശീലനവുമായി ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷനും ഭക്ഷ്യസുരക്ഷാ വകുപ്പും; മാന്യമായ പെരുമാറ്റവും മികച്ച ഭക്ഷണവും ലക്ഷ്യം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിലെ ഹോട്ടലുകളിൽ മാന്യമായ പെരുമാറ്റവും മികച്ച ഭക്ഷണവും ഉറപ്പാക്കാൻ ഹോട്ടൽ ആൻഡ് റസ്റ്ററണ്ട് അസോസിയേഷനും ഭക്ഷ്യസുരക്ഷാ വകുപ്പും കൈകോർക്കുന്നു. ഫോസ്റ്റാക്കിന്റെ നേതൃത്വത്തിലാണ് ജില്ലയിലെ ഹോട്ടൽ തൊഴിലാളികൾക്കായി അസോസിയേഷൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് ഏഴിന് രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറു വരെ ഹോട്ടൽ മാലി ഇന്റർനാഷണലിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലാ അസി.കമ്മിഷണർ പി.ഉണ്ണികൃഷണൻ നായർ ക്ലാസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.കെ ഫിലിപ്പുകുട്ടി അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷെറീഫ്, ജില്ലാ സെക്രട്ടറി എൻ.പ്രതീഷ് , വർക്കിങ് പ്രസിഡന്റ് ആർ.സി നായർ എന്നിവർ പ്രസംഗിക്കും.
എഫ്.എസ്.എസ്.എ.ഐ ആക്ടിന്റെ നിർദേശാനുസരണം ആണ് ജില്ലയിലും ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ഭാഗമായി ഹോട്ടൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നത്. എഫ്.എസ്.എസ്.എ.ഐ അംഗീകൃത പരിശീലകനും , അസസററും ക്ലാസ് എടുക്കും. കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാരിന്റെ ഫുഡ് സേഫ്റ്റി സൂപ്പർവൈസർ സർട്ടിഫിക്കറ്റ് നൽകും. കേന്ദ്ര സർക്കാരിന്റെ അംഗീകൃത ട്രെയിനിംങ് പാർട്ണർ ആയ ഇൻസൈറ്റ് ക്വാളിറ്റി കൺസൾട്ടന്റ് സർവീസ് ആണ് ജില്ലയിലും പരിശീലനം സംഘടിപ്പിക്കുന്നത്.