ജർമ്മൻ യുവതി ലിസ അമൃതാന്ദമയി മഠത്തിൽ എത്തിയിട്ടില്ലെന്ന് സൂചന: ലിസയുടെ കേരള ബന്ധങ്ങൾ ദുരൂഹമായി തുടരുന്നു; ലിസ കേരളത്തിൽ എത്തിയത് ഐ.എസ് പ്രചാരകയായെന്ന് റിപ്പോർട്ട്

ജർമ്മൻ യുവതി ലിസ അമൃതാന്ദമയി മഠത്തിൽ എത്തിയിട്ടില്ലെന്ന് സൂചന: ലിസയുടെ കേരള ബന്ധങ്ങൾ ദുരൂഹമായി തുടരുന്നു; ലിസ കേരളത്തിൽ എത്തിയത് ഐ.എസ് പ്രചാരകയായെന്ന് റിപ്പോർട്ട്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അമൃതാന്ദമയീ മഠത്തിൽ എത്തി ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷയായ ജർമ്മൻ യുവതി ലിസയുടെ ദുരൂഹ തിരോധാനം സംബന്ധിച്ചുള്ള അന്വേഷണം എങ്ങുമെത്തിയില്ല. അതിനിടെ അന്വേഷത്തിലെ സൂചനകൾ ഐസിസ് ബന്ധത്തിലേക്കാണ് വിരൽ ചൂണ്ടിയത്. ഈ സാഹചര്യത്തിൽ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഏറ്റെടുക്കും. ലിസയ്ക്കു രാജ്യാന്തര ഭീകരസംഘടനയായ ഐസിസുമായി ബന്ധമുണ്ടെന്നാണ് കേരളാ പൊലീസിന്റെ നിഗമനം. ലിസ കേരളത്തിൽ എത്തിയത് തന്നെ ഐ.എസിന്റെ പ്രചാരണത്തിനായാണെന്നാണ് സൂചന. ഈ സാഹചര്യത്തിൽ ലിസയുടെ യാത്രകളുടെ വിശദാംശങ്ങൾ ശേഖരിക്കാൻ പൊലീസ് ശക്തമായ നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്.

മാർച്ച് ഏഴിനുള്ള വിമാനത്തിൽ ലിസയ്‌ക്കൊപ്പമെത്തിയ ബ്രിട്ടീഷ് പൗരൻ മുഹമ്മദാലി 15-ന് നെടുമ്പാശേരി വിമാനത്താവളത്തിലൂടെ ഇന്ത്യ വിട്ടതായി കണ്ടെത്തിയിരുന്നു. ഇവർക്കൊപ്പം ഒരാൾ കൂടി ഉണ്ടായിരുന്നെന്നാണു സൂചന. എന്നാൽ, ഇയാൾ ആരാണെന്നോ എവിടേക്കു പോയെന്നോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവരെത്തിയ വിമാനത്തിലെ മറ്റു യാത്രക്കാരെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. മുഹമ്മദാലി എവിടേക്കു പോയെന്നും അന്വേഷിക്കുന്നുണ്ട്. എന്നാൽ ഒരു വിവരവും കേരളാ പൊലീസിന് കിട്ടിയില്ല. ബ്രിട്ടണിലെ അന്വേഷണ സംവിധാനത്തിനും മുഹമ്മദാലിയെ കുറിച്ച് അറിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലം അമൃതപുരിയിൽ പോകാനുള്ള വിലാസമാണ് ലിസയുടെ പക്കൽ ഉണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു. എന്നാൽ ഇവർ അമൃതപുരിയിൽ ചെന്നിരുന്നില്ലെന്നു വ്യക്തമായി. സംസ്ഥാനത്തെ ചില മതപഠന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. ഏതാനും വർഷം മുമ്പ് ലിസ ഇസ്ലാം മതം സ്വീകരിച്ചിരുന്നു. പിന്നീട് അതിൽ നിന്ന് അകലാൻ തീരുമാനിച്ചിരുന്നെന്നും അതിന്റെ ഭാഗമായി 2009-ൽ ലിസ അമൃതപുരിയിൽ എത്തിയിരുന്നെന്നുമാണ് അവരുടെ സഹോദരി കരോളിൻ ഹെലിങ് പറഞ്ഞത്. ഇത് പൊലീസിന് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല.

എന്നാൽ ലിസയുടെ കൂടെയെത്തിയ മുഹമ്മദാലിക്ക് ഐസിസ് ബന്ധമുണ്ടെന്ന സൂചന പൊലീസിന് ലഭിച്ചു. ഐസിസിന്റെ ചാര പ്രവർത്തനത്തിനാണ് മുഹമ്മദാലി കേരളത്തിൽ എത്തിയതെന്നും സംശയമുണ്ട്. ഇതിനൊപ്പമാണ് മൂന്നാമനെ കുറച്ചുള്ള വിവരങ്ങളും പുറത്തു വന്നത്. തിരുവനന്തപുരത്തെത്തിയ ലിസയെ കാണാനില്ലെന്നറിയിച്ച് ജർമൻ കോൺസുലേറ്റാണ് ഡി.ജി.പിക്കു പരാതി നൽകിയത്. ലിസയുടെ അമ്മയുടെ ആവശ്യപ്രകാരമായിരുന്നു പരാതി. വലിയതുറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും എങ്ങുമെത്തിയില്ല. ഇതിനിടെയാണ് അമൃതപുരിയിൽ അവർ എത്തിയില്ലെന്ന് വ്യക്തമായത്. ഈ സാഹചര്യത്തിലാണ് അന്വേഷണം എൻ ഐ എ ഏറ്റെടുക്കുന്നത്.

ലിസയും സംഘത്തിലുണ്ടായിരുന്ന മൂന്നാമനും വേഷപ്രച്ഛന്നരായി കേരളത്തിൽത്തന്നെയുണ്ടെന്ന് എൻ.ഐ.എയ്ക്കു സൂചന ലഭിച്ചതായി അറിയുന്നു. ലിസ വെയ്സിനെ കണ്ടെത്താനാകാതെ പൊലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. എല്ലാ വഴികളും അവസാനിച്ചതോടെയാണ് അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. യുവതിയുടെ അമ്മയുടെ പരാതിയിൽ കഴിഞ്ഞ മാസമാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇന്റർപോളിന്റെ സഹായത്തോടെ രാജ്യാന്തരതലത്തിൽ അന്വേഷണം നടത്തിയിട്ടും തെളിവുകൾ കണ്ടെത്താനായില്ല. യുവതിക്കൊപ്പമുണ്ടായിരുന്ന യുകെ പൗരൻ മുഹമ്മദ് അലിയെ യാത്രയാക്കാൻ കൊച്ചിക്കുപോയ ലിസ പിന്നീട് എങ്ങോട്ട് പോയെന്നും കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിലാണ് എൻ ഐ എ എത്തുന്നത്.

ഇരുവരുടെയും ചിത്രങ്ങൾ രാജ്യാന്തരതലത്തിൽ പ്രചരിപ്പിച്ചുവെങ്കിലും പൊലീസിന് യാതൊരു തുമ്ബും ലഭിച്ചില്ല. സമൂഹമാധ്യമങ്ങളിലൂടെ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇവർ രാജ്യം വിട്ടോയെന്നത് സംബന്ധിച്ചും പൊലീസ് ആശയക്കുഴപ്പത്തിലാണ്. മാർച്ച് അഞ്ചിനാണ് ലിസ ജർമനിയിൽ നിന്ന് പുറപ്പെട്ടത്. മൂന്നരമാസം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ലെന്ന് കാണിച്ച് ജൂൺ 29ന് മാതാവ് ജർമൻ കോൺസുലേറ്റിൽ പരാതി നൽകിയിരുന്നു. ഇത് ഡിജിപിക്ക് കൈമാറി. പിന്നാലെ വലിയതുറ പൊലീസാണ് അന്വേഷണം തുടങ്ങിയത്. വിമാനത്താവളത്തിൽ എത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. കൂടെയുണ്ടായിരുന്ന യു കെ പൗരൻ മാർച്ച് 15ന് തിരികെപ്പോയതായും സ്ഥിരീകരിച്ചു. മുൻപ് കോവളത്തെ വിദേശ വനിത കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷവിമർശനമുയർന്നിരുന്നു. അതുകൊണ്ട് തന്നെ ഗൗരവത്തോടെ കേസ് അന്വേഷിക്കുകയാണ് പൊലീസ് ചെയ്തത്. എന്നിട്ടും പ്രതിയെ മാത്രം പിടികിട്ടിയില്ല.

കേസന്വേഷണത്തിനായി പൊലീസ് പ്രത്യേക സംഘം രൂപീകരിക്കുകയും ചെയ്തിരുന്നു. ലിസയെ കണ്ടെത്താൻ കേരളാ പൊലീസ് സഹായം തേടിയതിനെത്തുടർന്നു വിവിധ രാജ്യങ്ങൾക്ക് ഇന്റർപോൾ ലിസ വെയ്‌സിന്റെ വിവരങ്ങൾ കൈമാറിയിരുന്നു. മാർച്ച് ഏഴിന് സുഹൃത്തിനൊപ്പം തിരുവനന്തപുരത്തെത്തിയ ലിസ 10-ന് ലിസ അമ്മയ്ക്ക് സന്ദേശം അയച്ചിരുന്നു. മതപരിവർത്തനം നടത്തുന്നതു സംബന്ധിച്ചായിരുന്നു സന്ദേശം. ലിസ കടുത്ത മനസിക സംഘർഷത്തിലായിരുന്നെന്നു സഹോദരി കരോളിൻ പൊലീസിനെ അറിയിച്ചിരുന്നു. യാത്രകൾ ഇഷ്ടപ്പെട്ടിരുന്ന ഇവർ ഒരു യാത്രയ്ക്കിടെയാണു തന്റെ ജീവിത പങ്കാളിയെ കണ്ടുമുട്ടുന്നതും വിവാഹം കഴിക്കുന്നതും. തുടർന്നു ഭർത്താവിനൊപ്പം അമേരിക്കയിൽ താമസമാക്കിയ ലിസയ്ക്ക് രണ്ടു കുട്ടികളുമുണ്ട്. എന്നാൽ പിന്നീട് വിവാഹമോചിതയായി. കുട്ടികൾ ഭർതൃമാതാവിനൊപ്പം അമേരിക്കയിലാണ്.