കുടിയന്മാർക്ക് പ്രതീക്ഷ നൽകി തോമസ് ഐസക്ക്..! ബിവറേജുകൾ തുറക്കില്ല; ബാറുകളുടെ കാര്യത്തിൽ വ്യത്യസ്ത സമീപനം: മദ്യപാനികളെയും ലോക്ക് ഡൗൺ കാലത്ത് സർക്കാർ കരുതുന്നു

കുടിയന്മാർക്ക് പ്രതീക്ഷ നൽകി തോമസ് ഐസക്ക്..! ബിവറേജുകൾ തുറക്കില്ല; ബാറുകളുടെ കാര്യത്തിൽ വ്യത്യസ്ത സമീപനം: മദ്യപാനികളെയും ലോക്ക് ഡൗൺ കാലത്ത് സർക്കാർ കരുതുന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം മണിക്കൂറുകൾ കൂടി മാത്രമാണ് ബാറുകളും ബിവറേജുകളും തുറന്നു വച്ചതെങ്കിലും കേരളത്തിൽ വലിയ വിമർശനമാണ് ഇക്കാര്യത്തിൽ സർക്കാരിന് നേരിടേണ്ടി വന്നത്. ബാറുകളും ബിവറേജുകളും അടച്ചതിനു പിന്നാലെ വലിയ തോതിൽ വാറ്റും കള്ളുമായി മദ്യപാനികളും സജീവമായി രംഗത്ത് ഇറങ്ങി. എന്നാൽ, മദ്യപാനികൾക്കു നേരിയ നിരാശയും ഒപ്പം പ്രതീക്ഷയും നൽകുന്ന നിലപാടുമായാണ് ഇപ്പോൾ മന്ത്രി തോമസ് ഐസക്ക് രംഗത്ത് എത്തിയിരിക്കുന്നത്.

ബിവറേജുകൾ തുറക്കുന്നത്  തത്ക്കാലം പരിഗണനയിൽ ഇല്ലെന്ന് വ്യക്തമാക്കിയ ധനമന്ത്രി തോമസ് ഐസക് , ബാറുകളുടെ കാര്യത്തിൽ വ്യത്യസ്ത സമീപനം കൈക്കൊള്ളുമെന്നും പ്രഖ്യാപിച്ചു. മദ്യശാലകൾ തുറക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. കിഫ്ബി ഫണ്ട് കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കില്ലെന്നും തോമസ് ഐസക് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ജനങ്ങളെ അടച്ചിരുത്താതെ പരിശോധിച്ച് രോഗവിമുക്തി ഉറപ്പാക്കണമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. ഇന്ത്യ പോലെയുള്ള രാജ്യത്തിന് ആവശ്യമായ പരിശോധനാ സംവിധാനം ഏർപ്പെടുത്താൻ പ്രയാസമില്ല. ഭാഗ്യക്കുറി വിൽപനക്കാർക്ക് ആയിരം രൂപകൂടി സഹായമായി നൽകുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് കൊറോണ നിയന്ത്രണ വിധേയമായെങ്കിലും ആശങ്ക പൂർണമായും ഒഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ പോലും ബാധിക്കുന്ന രീതിയിൽ എല്ലാ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സർക്കാരിനു വരുമാനം കണ്ടെത്താനുള്ള പ്രധാനമാർഗമായി ബാറുകളെ മാറ്റുന്ന കാര്യം ഇപ്പോൾ ആലോചിക്കുന്നത്.

ലോക്ക് ഡൗൺ 21 ദിവസം നീണ്ടതോടെ അടുത്ത മാസം ശമ്പളം നൽകാൻ പോലും കടം എടുക്കേണ്ട ഗതികേടിലാണ് കേരളം. ഇതിൽ നിന്നും മറികടക്കാൻ ബാറുകൾ തുറക്കുക മാത്രമാണ് സർക്കാരിന് ഇനി ഏക പോംവഴി.