നവവധു ചമഞ്ഞ് വിവാഹത്തിനൊരുങ്ങി യുവതി തട്ടിയെടുത്തത് 41 ലക്ഷം രൂപ; ശാലിനി വന്‍ തട്ടിപ്പ് നടത്തിയത് ഭര്‍ത്താവുമായി ചേര്‍ന്നും; വിവാഹ തട്ടിപ്പുകേസില്‍ യുവതി പിടിയില്‍

നവവധു ചമഞ്ഞ് വിവാഹത്തിനൊരുങ്ങി യുവതി തട്ടിയെടുത്തത് 41 ലക്ഷം രൂപ; ശാലിനി വന്‍ തട്ടിപ്പ് നടത്തിയത് ഭര്‍ത്താവുമായി ചേര്‍ന്നും; വിവാഹ തട്ടിപ്പുകേസില്‍ യുവതി പിടിയില്‍

സ്വന്തം ലേഖകൻ

പാലക്കാട് : നവവധു ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി പിടിയില്‍. കൊല്ലം കൊട്ടാരക്കര ഇളമാട് കണ്ണംകോട് ഷിബു വിലാസം ശാലിനി (31) ആണ് പൊലീസ് പിടിയിലായത്.

നേരത്തെ ഈ യുവതിയുടെ ഭര്‍ത്താവ് കടമ്പഴിപ്പുറം സ്വദേശി സരിന്‍ കുമാറിന്‍ (37) ഇതേ കേസില്‍ അറസ്റ്റിലായിരുന്നു. കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. കടമ്പഴിപ്പുറം കേന്ദ്രീകരിച്ച്‌ വാടകവീടെടുത്ത് താമസിച്ച്‌ ഭര്‍ത്താവുമായി ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. ആദ്യ ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ചുവെന്ന് പറഞ്ഞ് വിവാഹാലോചനയുമായി പരസ്യം നല്‍കിയയാളുടെ സഹതാപം പിടിച്ചുപറ്റി. ചികിത്സ ചെലവ് പലരില്‍ നിന്ന് വായ്പ വാങ്ങിയതിനാല്‍ കടം വീട്ടാന്‍ പല തവണ പണം ആവശ്യപ്പെട്ടു. പണം മുഴുവനും തീര്‍ന്നതോടെയാണ് പരാതിക്കാരന്‍ പൊലീസിനെ സമീപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തിനകത്ത് നിരവധി വിവാഹ തട്ടിപ്പു കേസ്സുകളില്‍ പ്രതിയാണ് ശാലിനിയെന്ന് പൊലീസ് പറഞ്ഞു. പ്രമുഖ മലയാള പത്രങ്ങളിലെ പുനര്‍വിവാഹത്തിന് ആലോചന ക്ഷണിച്ച പരസ്യദാതാവിന്‍്റെ ഫോണ്‍ നമ്ബറില്‍ ബന്ധപ്പെട്ടാണ് ആദ്യം പരിചയപ്പെട്ടിരുന്നത്. മധ്യപ്രദേശില്‍ അധ്യാപികയായി ജോലി ചെയ്ത് വരുകയാണ് താനെന്ന് പറഞ്ഞു വഞ്ചിച്ചു. വിവാഹം കഴിക്കാന്‍ തെയ്യാറാണെന്ന് അറിയിച്ചു സ്നേഹം നടിച്ചു കൂടുതല്‍ സൗഹൃദം പുതുക്കി യാണ് സന്ദേശങ്ങള്‍ അയച്ചിരുന്നത്.

പ്രതികള്‍ക്കെതിരെ വഞ്ചന കുറ്റത്തിനാണ് കോങ്ങാട് പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തിരുന്നത്. ഭര്‍ത്താവ് പൊലീസ് പിടിയിലായതോടെ യുവതി നാടകീയമായി രക്ഷപ്പെട്ടു ഒളിവില്‍ പോയി. പ്രതിയെ പാലക്കാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു. മണ്ണാര്‍ക്കാട് ഡി.വൈ.എസ്.പി.വി.എ.കൃഷ്ണദാസ്, കോങ്ങാട് സി.ഐ.വി.എസ്.മുരളിധരന്‍, എസ്.ഐ.കെ.മണികണ്ഠന്‍, വനിത സിവില്‍ പൊലീസ് ഓഫീസര്‍മാരായ അനിത, ലതിക, സി.പി.ഒ.മാരായ സജീഷ്, സുദേവന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags :