play-sharp-fill
തല്ലുകൊടുത്തും പേടിപ്പിച്ചും കുട്ടികളെ നിയന്ത്രിക്കല്ലേ…! കുട്ടികളെ തല്ലിവളർത്തുന്നത് തലച്ചോറിന്റെ വികസനത്തെ ബാധിക്കുമെന്ന് പഠനങ്ങൾ

തല്ലുകൊടുത്തും പേടിപ്പിച്ചും കുട്ടികളെ നിയന്ത്രിക്കല്ലേ…! കുട്ടികളെ തല്ലിവളർത്തുന്നത് തലച്ചോറിന്റെ വികസനത്തെ ബാധിക്കുമെന്ന് പഠനങ്ങൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ചെറിയ കുസൃതികളെ പോലും കുട്ടികളെ തല്ലിയും പേടിപ്പിച്ചും വളർത്തുന്ന മാതാപിതാക്കളാണ് ഏറെയും. കുട്ടി ചെയ്യുന്ന എന്തു തെറ്റിനും തല്ലു കൊടുത്തും ഭീഷണിപ്പെടുത്തിയും കുട്ടികളെ നിയന്ത്രിക്കാമെന്ന് കരുതുന്നവരാണ് മാതാപിതാക്കൾ.

എന്നാൽ ഇത്തരത്തിൽ കുട്ടികളെ തല്ലി വളർത്തുന്നത് കുട്ടികളുടെ തലച്ചോറിന്റെ ശരിയായ വികസനത്തെ ബാധിക്കുമെന്നാണ് ഹാർവഡിലെ ഗവേഷകർ നടത്തിയ പഠനം വ്യക്തമാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർച്ചയായി തല്ലും ഭീഷണിയും കിട്ടുന്ന കുട്ടികളുടെ തലച്ചോറിന്റെ പ്രീഫ്രണ്ടൽ കോർട്ടക്‌സ് മേഖലയിലെ ഒന്നിലധികം ഭാഗങ്ങളിൽ നാഡീവ്യൂഹപരമായ പ്രതികരണങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

ഈ പ്രശ്‌നങ്ങൾ തീരുമാനങ്ങൾ എടുക്കാനും സാഹചര്യങ്ങളെ വിലയിരുത്താനുമുള്ള കുട്ടികളുടെ ശേഷിയെ ബാധിക്കാനുമുള്ള സാധ്യതയേറെയാണ്. ഇതോടൊപ്പം ഭാവിയിൽ ഉത്കണ്ഠ, വിഷാദരോഗം, പെരുമാറ്റ വൈകല്യങ്ങൾ, മറ്റ് മാനസികാരോഗ്യ പ്രശ്‌നങ്ങൾ എന്നിവ ഈ കുട്ടികൾക്ക് ഉണ്ടാകാമെന്നാണ് ഗവേഷകരുടെ പഠനങ്ങൾ തെളിയിക്കുന്നു.

മൂന്ന് മുതൽ 11 വരെ വയസ്സിന് ഇടയിലുള്ള കുട്ടികളിലാണ് പഠനം നടത്തിയത്. അമേരിക്കയിൽ അടുത്തിടെ നടന്ന ഒരു പഠനത്തിൽ കണ്ടെത്തിയത് മാതാപിതാക്കളിൽ പകുതിപ്പേരും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കുട്ടികളെ ഒരിക്കലെങ്കിലും തല്ലിയിട്ടുണ്ടെന്നാണ്.

സർവ്വേയിൽ പങ്കെടുത്ത മൂന്നിലൊന്ന് പേരും ഒരു ആഴ്ചയ്ക്കിടെ കുട്ടികളെ തല്ലിയിട്ടുണ്ട്. ചൈൽഡ് ഡവലപ്‌മെന്റ് ജേണലിലാണ് ഇത് സംബന്ധിച്ച പഠനങ്ങൾ പ്രസിദ്ധീകരിച്ചത്.