തല്ലുകൊടുത്തും പേടിപ്പിച്ചും കുട്ടികളെ നിയന്ത്രിക്കല്ലേ…! കുട്ടികളെ തല്ലിവളർത്തുന്നത് തലച്ചോറിന്റെ വികസനത്തെ ബാധിക്കുമെന്ന് പഠനങ്ങൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം : ചെറിയ കുസൃതികളെ പോലും കുട്ടികളെ തല്ലിയും പേടിപ്പിച്ചും വളർത്തുന്ന മാതാപിതാക്കളാണ് ഏറെയും. കുട്ടി ചെയ്യുന്ന എന്തു തെറ്റിനും തല്ലു കൊടുത്തും ഭീഷണിപ്പെടുത്തിയും കുട്ടികളെ നിയന്ത്രിക്കാമെന്ന് കരുതുന്നവരാണ് മാതാപിതാക്കൾ. എന്നാൽ ഇത്തരത്തിൽ കുട്ടികളെ തല്ലി വളർത്തുന്നത് കുട്ടികളുടെ തലച്ചോറിന്റെ ശരിയായ വികസനത്തെ ബാധിക്കുമെന്നാണ് ഹാർവഡിലെ ഗവേഷകർ നടത്തിയ പഠനം വ്യക്തമാക്കുന്നത്. തുടർച്ചയായി തല്ലും ഭീഷണിയും കിട്ടുന്ന കുട്ടികളുടെ തലച്ചോറിന്റെ പ്രീഫ്രണ്ടൽ കോർട്ടക്‌സ് മേഖലയിലെ ഒന്നിലധികം ഭാഗങ്ങളിൽ നാഡീവ്യൂഹപരമായ പ്രതികരണങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഈ പ്രശ്‌നങ്ങൾ തീരുമാനങ്ങൾ എടുക്കാനും സാഹചര്യങ്ങളെ […]