മാൻ പാർക്ക് ,പൂന്തോട്ടം, ചീങ്കണ്ണി വളർത്തൽ കേന്ദ്രം, ലയൺ സഫാരി പാർക്ക് : നെയ്യാർഡാമിനോടു ചേർന്നു ഒരു ദിവസം ചുറ്റാം; മുഖം മിനുക്കി നെയ്യാർഡാം ഇക്കോ ടൂറിസം പാക്കേജ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം : നെയ്യാർഡാമിലേക്ക് എത്തുന്ന വിനോദ സഞ്ചാരികൾക്കായി വനം വകുപ്പിൻറെ നിയന്ത്രണത്തിൽ കോട്ടമൺപുറം, വെട്ടിമുറിച്ചകോട്ട, കൊമ്പൈ, ആനനിരത്തി, ഭൂതക എന്നിവിടങ്ങളിൽ താമസവും ഭക്ഷണവും ട്രക്കിംഗ് ബോട്ടിംഗും ഉൾപ്പെടെയുള്ള പാക്കേജുകളും വിപുലമായ സൗകര്യങ്ങളുമാണ് ഒരുക്കിയിട്ടുള്ളത് ക്രമീകരിച്ചിട്ടുള്ളത്.
പുനർ നവീകരിച്ച കോട്ടേജുകളുടെ ഉദ്ഘാടനം ബഹു.വനം വകുപ്പ് മന്ത്രി ഈ മാസം 17-ന് നിർവഹിക്കുകയാണ്.
നെയ്യാർഡാമിൽ വൈവവിധ്യം നിറഞ്ഞ കാഴ്ചകളാണ് നിറയെ. ഡാം, പൂന്തോട്ടം, ചീങ്കണ്ണി വളർത്തൽ കേന്ദ്രം, ലയൺ സഫാരി പാർക്ക്, മാൻ പാർക്ക് എന്നിങ്ങനെ നെയ്യാർഡാമിനോടു ചേർന്നു ഒരു ദിവസം ചുറ്റാനുള്ള നിരവധി ഇടങ്ങളുണ്ട്.
നെയ്യാർഡാമിലെത്തുന്ന സഞ്ചാരികൾക്ക് ഇവിടെ പ്രവർത്തിക്കുന്ന വനം വകുപ്പ് ഇൻഫർമേഷൻ സെന്ററിൽ നിന്നു വിവരങ്ങൾ ലഭിക്കും. സന്ദർശക പാക്കേജ്, ട്രക്കിങ് പാക്കേജ്, പ്രൊട്ടക്‌ഷൻ ഓറിയന്റഡ് പാക്കേജ് എന്നിങ്ങനെയുള്ള വിവിധ പാക്കേജുകൾ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ ഒൻപത് മുതൽ വൈകിട്ട് നാലു വരെയാണ് പ്രവര്‍ത്തനസമയം. തിങ്കളാഴ്ച ദിവസം അവധിയായിരിക്കും.
മറ്റു വിവരങ്ങള്‍ക്കും ടിക്കറ്റ് ബുക്കിങ്ങിനും ഈ നമ്പറിൽ ബന്ധപ്പെടുക
നെയ്യാര്‍ വന്യജീവി സങ്കേതം- 0471-2360762, 2272182