play-sharp-fill
മോൻസൺ മാവുങ്കലിന്റെ വീട്ടിൽ  ഉള്ളത് 28 ക്യാമറകൾ; മസാജിങ് കേന്ദ്രത്തിൽ  എട്ടും; കെ.സുധാകരൻ അടക്കമുള്ള ഉന്നതർ  മസാജിങ് റൂമിലേക്ക്  വന്നിരുന്നത്  നഗ്നരായി; മോൻസണെതിരേ പീഡനത്തിനിരയായ പെൺകുട്ടി

മോൻസൺ മാവുങ്കലിന്റെ വീട്ടിൽ ഉള്ളത് 28 ക്യാമറകൾ; മസാജിങ് കേന്ദ്രത്തിൽ എട്ടും; കെ.സുധാകരൻ അടക്കമുള്ള ഉന്നതർ മസാജിങ് റൂമിലേക്ക് വന്നിരുന്നത് നഗ്നരായി; മോൻസണെതിരേ പീഡനത്തിനിരയായ പെൺകുട്ടി

സ്വന്തം ലേഖകൻ

കൊച്ചി: പുരാവസ്തുതട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കൽ വീട്ടിലെ തിരുമ്മൽ കേന്ദ്രത്തിൽ ഒളിക്യാമറ വെച്ച് രഹസ്യമായി ദൃശ്യങ്ങൾ ചിത്രീകരിച്ചുവെന്ന് പീഡനത്തിനിരയായ പെൺകുട്ടി. മോൻസണെതിരേ പലരും പരാതി നൽകാത്തത് ബ്ലാക്ക്‌മെയിലിങ് കാരണമാണെന്നും പെൺകുട്ടി ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. തന്റെ വീടിന്റെ രണ്ടാം നിലയിലാണ് മോൻസൺ കോസ്മറ്റോളജി ചികിത്സാകേന്ദ്രം നടത്തിവന്നിരുന്നത്. നിരവധി ഉന്നതർ ഇവിടെ ചികിത്സയ്‌ക്കെത്തിയിരുന്നുവെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

കെ.പി.സി.സി. അധ്യക്ഷൻ കെ.സുധാകരൻ അടക്കം ഈ മസാജിങ് കേന്ദ്രത്തിൽ വന്നിട്ടുണ്ടെന്ന് പെൺകുട്ടി പറയുന്നു. മസാജിങ് കേന്ദ്രത്തിൽ മാത്രം എട്ട് ക്യാമറകളും വീട്ടിൽ 28 ക്യാമറകളും ഉണ്ട്. മസാജിങ് റൂമിലേക്ക് പല പ്രമുഖരും എത്തിയിരുന്നത് നഗ്നരായി ആണെന്നും പെൺകുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ ദൃശ്യങ്ങൾ മോൻസൺ മാവുങ്കൽ പകർത്തിയിരുന്നുവെന്ന സംശയം നേരത്തെ തന്നെ അന്വേഷണസംഘത്തിനുണ്ടായിരുന്നു. ചികിത്സ തേടി പല പ്രമുഖരും എത്തിയിരുന്നെങ്കിലും ആരും പരാതി നൽകാൻ തയ്യാറാകാത്തതാണ് ഇങ്ങനെയൊരു സംശയമുണ്ടാകാൻ കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group