കനത്ത മഴയിൽ റോഡിൽ വെള്ളംകെട്ടി: വീട്ടുകാരുടെ കിണറുകൾ മലിനമായി; പ്രതിഷേധമായി റോഡിൽ വള്ളമിറക്കി ഡി.വൈ.എഫ്.ഐ പ്രവർത്തകർ; ഡിവൈ.എഫ്.ഐയുടെ പ്രതിഷേധം അയർക്കുന്നം പഞ്ചായത്തിനെതിരെ
തേർഡ് ഐ ബ്യൂറോ
കോട്ടയം: കനത്ത മഴയിൽ റോഡിൽ വെള്ളംകെട്ടി നിൽക്കുന്നതിനെതിരെ പ്രതിഷേധവുമായി ഡിവൈ.എഫ്.ഐ. വെള്ളംകെട്ടി നിന്ന റോഡിൽ വള്ളമിറക്കിയാണ് ഡിവൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധിച്ചത്. അയർക്കുന്നം പഞ്ചായത്തിലെ ആറുമാനൂറിൽ മൂന്നാം വാർഡിനും ഇരുപതാം വാർഡിനുമിടയിലെ റോഡിലാണ് വെള്ളം കെട്ടിക്കിടക്കുന്നത്.
കഴിഞ്ഞ രണ്ടാഴ്ചയായി പെയ്യുന്ന മഴയിൽ ഈ റോഡിൽ അതിരൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇതേ തുടർന്നു നാട്ടുകാർക്ക് ഇതുവഴി നടക്കാൻ പോലും ആകാത്ത സാഹചര്യമായിരുന്നു. കാൽനട പോലും അസാധ്യമായ സാഹചര്യത്തിലാണ് നാട്ടുകാർ പഞ്ചായത്തംഗങ്ങളോട് പരാതിപ്പെട്ടിരുന്നു. എന്നാൽ, പഞ്ചായത്ത് അംഗങ്ങൾ വിഷയത്തിൽ ഇടപെടാനും പരിഹാരം കണ്ടെത്താനും തയ്യാറായില്ല. ഇതേ തുടർന്നാണ് ഡിവൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടു വാർഡുകളുടെ നടുവിലൂടെ കടന്നു പോകുന്ന റോഡിൽ കനത്ത മഴയിൽ അതിരൂക്ഷമായ വെള്ളക്കെട്ടാണ് ഉണ്ടായിരിക്കുന്നത്. ഈ റോഡിന്റെ അറ്റകുറ്റപണികൾ അടിയന്തരമായി നടത്തണമെന്നു നാട്ടുകാർ പലതവണ ആവശ്യപ്പെട്ടെങ്കിലും പഞ്ചായത്തംഗങ്ങൾ ഇതിനു തയ്യാറായിട്ടില്ല. ഇതേ തുടർന്നാണ് പ്രദേശത്തെ ഡിവൈ.എഫ്.ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ വള്ളമിറക്കി പ്രതിഷേധിച്ചത്.