കായിക പ്രേമിയായ പിഞ്ചു കുഞ്ഞിന്റെ മരണം: ഒന്നാം പ്രതി അനാസ്ഥ കാട്ടിയ അധികൃതർ; കായിക മേളയുടെ നടത്തിപ്പുകാർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന ആവശ്യം ശക്തം; അഫീൽ മരിച്ചോടെ വകുപ്പുകൾ ഇനി മാറ്റിയെഴുതും

കായിക പ്രേമിയായ പിഞ്ചു കുഞ്ഞിന്റെ മരണം: ഒന്നാം പ്രതി അനാസ്ഥ കാട്ടിയ അധികൃതർ; കായിക മേളയുടെ നടത്തിപ്പുകാർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന ആവശ്യം ശക്തം; അഫീൽ മരിച്ചോടെ വകുപ്പുകൾ ഇനി മാറ്റിയെഴുതും

Spread the love
തേർഡ് ഐ ബ്യൂറോ
കോട്ടയം: സംസ്ഥാന ജൂനിയർ അത്‌ലറ്റിക്‌സ് മീറ്റിനിടെ തലയിൽ ഹാമർ ത്രോ ബോൾ വീണ് അഫീൽ ജോൺസണെന്ന പതിനാറുകാരൻ മരിക്കാൻ ഇടയായത് അധികൃതരുടെ അതിക്രൂരമായ അശ്രദ്ധ ഒന്നു കൊണ്ടു മാത്രമാണ്.
എത്രത്തോളം നിസംഗമായും, ഉത്തരവാദിത്വ രഹിതമായാണുമാണ് അഫീലിനെ പോലെയുള്ള വോളണ്ടിയർമാരെ കായിക കേരളത്തിലെ അദ്ധ്യാപകർ അടക്കമുള്ളവർ കൈകാര്യം ചെയ്തതെന്ന് വ്യക്തമാകുന്നതാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ.
അഫീലിനെ കൊലയ്ക്കു കൊടുത്ത കായിക മേളയുടെ സംഘാടകർക്കെതിരെ കുറ്റകരമായ നരഹത്യയ്ക്കു മാത്രമാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തിയിട്ടുമില്ല. നേരത്തെ നരഹത്യാ ശ്രമത്തിനു മാത്രമായിരുന്നു കേസെടുത്തിരുന്നത്.
എന്നാൽ, സംഘാടകരുടെ വാക്കു മാത്രം വിശ്വസിച്ച്, ഇവർ പറയുന്നത് മാത്രം കേട്ട് തന്നെ ഏൽപ്പിച്ച ജോലി ചെയ്യാൻ പോയ യുവാവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. എന്നാൽ, അഫീലിന്റെ ആ്ത്മാവിന് നീതി ലഭിക്കുന്ന, കുടുംബത്തിന് ഇനിയെങ്കിലും ആശ്വാസം ലഭിക്കുന്ന ഒരു അന്വേഷണം പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നാണ് സാധാരണക്കാരായ കായിക പ്രേമികൾ ആവശ്യപ്പെടുന്നത്.
അഫിൽ മരിച്ചതോടെ വകുപ്പുകൾ മാറ്റി എഫ്.ഐ.ആർ തയ്യാറാക്കിയിട്ടുണ്ട്. അഫീലിന് അപകടമുണ്ടായപ്പോൾ സംഘാടകർക്കെതിരെ കുറ്റകരമായ നരഹത്യാശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്ത് എഫ്.ഐ.ആർ തയ്യാറാക്കിയത്.
എന്നാൽ, ഈ കേസിൽ ഇതുവരെയും ആരുടെയും മൊഴിയെടുക്കാൻ പൊലീസ് തയ്യാറായിട്ടുമില്ലായിരുന്നു. അഫീലിന്റെ മരണത്തോടെ മനപൂർവമായ നരഹത്യയ്ക്കു സംഘാടകർക്കെതിരെ കേസെടുക്കും.
അപകടം ഉണ്ടാകുമെന്നറിഞ്ഞുകൊണ്ടു തന്നെ, യുവാവിനെ അപകടത്തിലേയ്ക്കു തള്ളി വിട്ടു എന്ന വകുപ്പണ് ഇത്. ഏഴു മുതൽ പത്തു വർഷം വരെ തടവ് ശിക്ഷ ലഭിക്കാൻ സാധിക്കുന്നതാണ് ഐ.പി.സി 304 എന്ന വകുപ്പ്.
പക്ഷേ, 304 എ വകുപ്പാണ് ചുമത്തുന്നതെങ്കിൽ ശിക്ഷ മൂന്നു വർഷമായി കുറയും.
ഒരു കുട്ടിയുടെ ആയുസ് തന്നെ ഇല്ലാതാക്കിയ ക്രൂരമാരായ ഭരണാധികാരികൾ രാഷ്ട്രീയത്തിന്റെ മാത്രം തണലിൽ രക്ഷപെടുകയാണെങ്കിൽ, ഇത് ഒരു തലമുറയോട് തന്നെ ചെയ്യുന്ന ക്രൂരതയായി മാറും. ഇതിനെ പ്രതിരോധിക്കേണ്ടത് കേരളത്തിലെ കായിക പ്രേമികളായ ഓരോരുത്തരുടെയും ആവശ്യമാണ്.