കേരളത്തിൽ അതി തീവ്രമഴയ്ക്ക് സാധ്യത; ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി

കേരളത്തിൽ അതി തീവ്രമഴയ്ക്ക് സാധ്യത; ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

സംസ്ഥാനത്ത് പാലക്കാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇതോടെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കിയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം ഇതോടെ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ചയ്ക്ക് പുറമേ ശനിയാഴ്ചയും ഇടുക്കിയിലും കണ്ണൂരിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പില്‍ പറയുന്നു. ഈ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഞായറാഴ്ച കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ച കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
24 മണിക്കൂറില്‍ 115.6 എംഎം മുതല്‍ 204.4 എംഎം വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അര്‍ത്ഥമാക്കുന്നത്.