play-sharp-fill
കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് പരിസരത്തെ ജോൺസ് ബേക്കറി വിവാദം: കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ആൾക്കൂട്ടം നിന്നതിനെ തുടർന്നാണ് കേസെടുത്തതെന്ന് പൊലീസ്: വിശദീകരണവുമായി ജില്ലാ പൊലീസ് മേധാവി

കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് പരിസരത്തെ ജോൺസ് ബേക്കറി വിവാദം: കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ആൾക്കൂട്ടം നിന്നതിനെ തുടർന്നാണ് കേസെടുത്തതെന്ന് പൊലീസ്: വിശദീകരണവുമായി ജില്ലാ പൊലീസ് മേധാവി

സ്വന്തം ലേഖകൻ

കോട്ടയം: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തെ ജോൺസ് ബേക്കറി വിവാദത്തിൽ വിശദീകരണവുമായി പൊലീസ്. സംഭവത്തിൽ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ജില്ലാ പൊലീസ് മേധാവി ഡി. ശില്പ അറിയിച്ചു.

കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ആൾക്കൂട്ടം കൂടിയതിനേ തുടർന്നാണ് പോലീസ് നടപടി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തെ ജോൺസ് ബേക്കറി ആൻ്റ് റസ്റ്ററൻ്റ് കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് വ്യാപാരം നടത്തിയത് ശ്രദ്ധയിൽ പെട്ട  ജില്ലാ പൊലീസ് മേധാവി എത്തി സ്ഥാപനം അടച്ച് പൂട്ടുകയായിരുന്നു.

വൈകിട്ട് ഏഴുമണിയ്ക്ക് ശേഷം താൻ മൂന്ന് തവണ  ഇത് വഴി കടന്നു പോയന്നും,  ആദ്യ തവണ ആൾക്കൂട്ടം കണ്ടതിനേ തുടർന്ന് താക്കീത് നല്കിയെന്നും, പ്രോട്ടോക്കോൾ ലംഘനം വീണ്ടും ഉണ്ടായതിനേ തുടർന്നാണ് നടപടിയെടുക്കാൻ നിർബന്ധിതരായതെന്നും എസ്.പി ഡി. ശില്പ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.

സംഭവത്തിൽ സ്ഥാപന ഉടമയ്ക്കെതിരെ പകർച്ച വ്യാധി നിയന്ത്രണ നിയമപ്രകാരം വെസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.

ജോൺസിന് സമീപം പ്രവർത്തിച്ചിരുന്ന മറ്റ് സ്ഥാപനങ്ങൾ കോവിഡ് പ്രോട്ടോക്കാൾ പാലിച്ചാണ് പ്രവർത്തിച്ചിരുന്നതെന്നും പോലിസ് പറഞ്ഞു.