play-sharp-fill
പ്രക്ഷോഭങ്ങൾ അണയാതെ ഡൽഹി : കലാപത്തിൽ മരിച്ചവരുടെ എണ്ണം ഏഴ് ; നൂറിലേറെ പേർക്ക് പരിക്ക്

പ്രക്ഷോഭങ്ങൾ അണയാതെ ഡൽഹി : കലാപത്തിൽ മരിച്ചവരുടെ എണ്ണം ഏഴ് ; നൂറിലേറെ പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പ്രക്ഷോഭങ്ങൾ അണയാതെ ഡൽഹി. കലാപത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടു പേർ കൂടി മരിച്ചു. ഇതോടെ ഡൽഹിയിൽ കലാപത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. നൂറിലേറെ പേർക്ക് പരിക്ക്. കലാപത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും ആറ് സിവിലിയൻമാരുമാണ് മരിച്ചത്. മരിച്ചവരിൽ ഒരാളുടെ തലയ്ക്കാണു വെടിയേറ്റിരിക്കുന്നത്.


കലാപത്തിൽ ഹെഡ് കോൺസ്റ്റബിളായ രത്തൻ ലാലാണ് മരിച്ചത്. ഇദ്ദേഹത്തിനു കല്ലേറിലാണ് പരിക്കേറ്റത്. സംഘപരിവാർ അനുകൂലികളുടെ അക്രമത്തിൽ മറ്റൊരു ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അമിത് ശർമയ്ക്കും പരിക്കേറ്റിട്ടുണ്ട്. എന്നാൽ കലാപത്തിൽ മരിച്ച മറ്റുള്ളവരുടെ പേരുവിവരങ്ങൾ സംബന്ധിച്ചു വ്യക്തതയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വടക്കുകിഴക്കൻ ഡൽഹിയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിക്കുന്നവരുടെ ഇടയിലേക്ക് സംഘപരിവാർ അനുകൂലികൾ ഇരച്ചുകയറിയതിനെത്തുടർന്നാണ് സംഘർഷമുണ്ടായത്. ഇതിനിടെ ഏറ്റുമുട്ടലിനിടെ, അക്രമികൾ പൊലീസിനു നേർക്ക് തോക്കു ചൂണ്ടി വെടിവയ്ക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നു.

ഇന്ത്യാ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും സംഘവും എത്തുന്നതിന് തൊട്ടുമുൻപാണു ഡൽഹിയിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഭജൻപുർ, മൗജ്പുർ, കർദം പുരി എന്നിവിടങ്ങളാണു സംഘർഷമുണ്ടായത്. അക്രമികൾ നിരവധി വാഹനങ്ങൾക്ക് തീയിട്ടതോടെ പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകായിരുന്നു.

അഗ്‌നിശമന വാഹനത്തിനും രണ്ടു വീടുകൾക്കും അക്രമികൾ തീയിട്ടു. ഭജൻപുരിൽ അക്രമികൾ പെട്രോൾ പമ്ബിനും തീയിട്ടു. മൗജ്പുരിലും ഭജൻപുരിലും വാ ഹനങ്ങൾക്കും കടകൾക്കും തീയിട്ടു. വടക്കു കിഴക്കൻ ഡൽഹിയിൽ പത്ത് ഇടങ്ങളിൽ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.