ഭര്‍തൃമതിയായ യുവതിയെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഭര്‍തൃമതിയായ യുവതിയെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Spread the love

സ്വന്തം ലേഖകൻ
അഞ്ചാലുംമൂട്: ഭര്‍തൃമതിയായ യുവതിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി.

കാഞ്ഞാവെളി തൃക്കരുവ കോടി പുതുവല്‍ വീട്ടില്‍ യേശുദാസ്-ജസീന്ത ദമ്പതികളുടെ മകള്‍ ജോസ്ഫിന്‍ (22) നെയാണ് സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

യുവതിയുടെ രണ്ടാമത്തെ പ്രസവത്തെ തുടര്‍ന്ന് മാതാപിതാക്കളോടെപ്പം സ്വന്തം വീട്ടിലായിരുന്നു താമസം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

17 ദിവസം മുന്‍പായിരുന്നു യുവതിയുടെ പ്രസവം നടന്നത്. ഒരു മകള്‍ കൂടി ഇവര്‍ക്കുണ്ട്.

പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച മൃതദേഹം തഹസില്‍ദാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.

അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു. സംസ്ക്കാരം നടത്തി.

ഭര്‍ത്താവ്: വര്‍ഗീസ്, സഹോദരന്‍: ജോസഫ്.