നടിയെ അക്രമിച്ച കേസ്;  സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തി

നടിയെ അക്രമിച്ച കേസ്; സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തി

സ്വന്തം ലേഖകൻ
കൊച്ചി: നടിയെ അക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ബാല ചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറി.

ദിലീപിന് ഒന്നാം പ്രതി സുനിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും , കേസിലെ പ്രധാന തെളിവായ നടിയെ ആക്രമിച്ച്‌ പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപ് വീട്ടിലിരുന്ന് കണ്ടുവെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരിന്നു.

കേസില്‍ ഏതാണ്ട് 140 സാക്ഷികളെ കോടതി വിസ്തരിച്ചിട്ടുണ്ട്. കേസിന്റെ വിധി പ്രഖ്യാപനം അടുത്തിടെയുണ്ടാകാനുള്ള സാധ്യത നില നില്‍ക്കെയാണ് സംവിധായകന്‍ പുതിയ വെളിപ്പടുത്തലുമായി രംഗത്തെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകള്‍ കേസിന്റെ മുന്നോട്ടുളള ഗതിയില്‍ ശക്തമായ സ്വാധീനം ചെലുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊച്ചിയില്‍ നിന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംവിധാകന്റെ മൊഴിയെടുത്തത്.