കോട്ടയം വാഴൂർ ചാമംപതാലിൽ ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് മോഷണം; 13 പവനും 60,000 രൂപയും കവർന്നു

കോട്ടയം വാഴൂർ ചാമംപതാലിൽ ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് മോഷണം; 13 പവനും 60,000 രൂപയും കവർന്നു

ചാമംപതാൽ (വാഴൂർ): ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് 13 പവനും 60,000 രൂപയും കവർന്നു.

ചാമംപതാൽ ടൗണിൽ എസ്ബിഐ ജംക്‌ഷനു സമീപം വലിയപറമ്പിൽ പരേതനായ ഇസ്മായിലിന്റെ വീട്ടിലാണ് മോഷണം. ഇസ്മായിലിന്റെ ഭാര്യ ബിയമ്മ പകൽ നേരം മാത്രമാണു വീട്ടിലുണ്ടാവുക.

മകൻ താലിബും ഭാര്യ അൻസൽനയും കുട്ടികളും കഴിഞ്ഞ 2നു വിദേശത്തേക്കു പോയിരുന്നു. പകൽ വീട്ടിൽ കഴിഞ്ഞ ശേഷം രാത്രി സമീപത്തുള്ള മകൻ സലീമിന്റെ വീട്ടിലാണ് ബിയമ്മ ഉറക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാവിലെ വീട്ടിലെത്തിയപ്പോൾ മുൻവശത്തെ വാതിൽ തുറന്നുകിടക്കുന്നത് കണ്ടു. അലമാരയിൽ നിന്നു സ്വർണവും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തി. പള്ളിക്കത്തോട് പൊലീസ് അന്വേഷണം തുടങ്ങി.

പൊലീസ് നായ വീടിന്റെ പിന്നിലെ തോട്ടിലൂടെ ഓടി അതിഥിത്തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തിനു സമീപം നിന്നു. വിരലടയാള വിദഗ്ധർ പരിശോധന നടത്തിയെങ്കിലും തെളിവു ലഭിച്ചില്ല. മോഷ്ടാക്കൾ ഗ്ലൗസ് ഉപയോഗിച്ചിട്ടുണ്ടെന്നു സംശയിക്കുന്നു.

സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും സൂചനകളില്ല. മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. 2 സ്റ്റീൽ അലമാരകളും 5 തടി അലമാരകളും കുത്തിത്തുറന്നിട്ടുണ്ട്. രാത്രി വീട്ടിൽ ആളില്ലെന്ന് കൃത്യമായി അറിഞ്ഞാണ് മോഷണം.