ഗുരുവായൂരിൽ തുലാഭാരത്തിന് കൊണ്ടുവന്ന പത്ത് കിലോയോളം കശുവണ്ടി മോഷണം പോയി, പിന്നിൽ ജീവനക്കാരെന്ന് സംശയം ; അന്വേഷണം ആരംഭിച്ചു

ഗുരുവായൂരിൽ തുലാഭാരത്തിന് കൊണ്ടുവന്ന പത്ത് കിലോയോളം കശുവണ്ടി മോഷണം പോയി, പിന്നിൽ ജീവനക്കാരെന്ന് സംശയം ; അന്വേഷണം ആരംഭിച്ചു

Spread the love

സ്വന്തം ലേഖിക

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ തുലാഭാരത്തിന് കൊണ്ടുവന്ന എട്ടുകിലോ കശുവണ്ടി കാണാതായതായി ആക്ഷേപം. പിന്നിൽ ജീവനക്കാരെന്നും സംശയമുണ്ട്. സംഭവത്തിൽ ദേവസ്വം ചെയർമാൻ കെ.ബി മോഹൻദാസ് അന്വേഷണത്തിന് ഉത്തരവിട്ടു. എട്ടു കിലോ ഭാരമുള്ള കുട്ടിക്ക് തുലാഭാരം നടത്തിയ മേൽത്തരം കശുവണ്ടിയാണ് തുലാഭാര കൗണ്ടറിൽ നിന്ന് കാണാതായത്.

തുലാഭാരം നത്തുവഴിപാടുകാർ തന്നെ കൊണ്ടുവന്നതായിരുന്നു കശുവണ്ടി. തുലാഭാരം കഴിഞ്ഞ് എല്ലാ സ്റ്റോക്കുകളും ഒത്തുനോക്കുമ്പോഴാണ് കശുവണ്ടി കാണാനില്ലെന്ന് കൗണ്ടറിലെ ക്ലർക്കിന്റെ ശ്രദ്ധയിൽപെട്ടത്. ക്ലർക്ക് അറിയിച്ചതനുസരിച്ച് ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ ദേവസ്വം ഭരണസമിതിക്ക് റിപ്പോർട്ട് നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :