ആനയാണെന്ന് പറഞ്ഞിട്ട് കാര്യമില്ല ; തെരുവ് നായ്ക്കളുടെ കടിപിടി കണ്ട് എഴുന്നള്ളിപ്പിന് കൊണ്ട്‌ വന്ന ആന വിരണ്ടോടി

ആനയാണെന്ന് പറഞ്ഞിട്ട് കാര്യമില്ല ; തെരുവ് നായ്ക്കളുടെ കടിപിടി കണ്ട് എഴുന്നള്ളിപ്പിന് കൊണ്ട്‌ വന്ന ആന വിരണ്ടോടി

സ്വന്തം ലേഖിക

ചുങ്കം : ക്ഷേത്രത്തിൽ ഉത്സവ എഴുന്നള്ളിപ്പിനായി എത്തിച്ച ആന ഒരു നാടിനെ മുഴുവൻ മണിക്കൂറുകളോളം ആശങ്കയിലാഴ്ത്തി. മുല്ലയ്ക്കൽ ക്ഷേത്രത്തിൽ ഉത്സവ എഴുന്നള്ളിപ്പിനായി എത്തിച്ച ആനയാണ് തെരുവ് നായ്ക്കൾ കടിപിടി കൂടുന്നത് കണ്ട് വിരണ്ടോടി നാടിനെ ഭീതിയിലാഴ്ത്തിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആദിനാട് സുധീഷ് എന്ന ആനയാണ് വിരണ്ടോടിയത്.

ചുങ്കം ഭാഗത്ത് പട്ട എടുത്ത് വന്നതിനു ശേഷം ക്ഷേത്ര മുറ്റത്ത് നിൽക്കുന്നതിനിടെ ക്ഷേത്ര മുറ്റത്ത് നായ്ക്കൾ കടിപിടി കൂടിയത് കണ്ട് പേടിച്ചരണ്ടാണ് ഓടിയത്.ക്ഷേത്ര മുറ്റത്തു നിന്ന് റോഡിലേക്ക് ഇറങ്ങിയ ആന ചുങ്കം ഭാഗത്തേക്കാണ് ഓടിയത്. നഗരത്തിൽ മധ്യത്തിൽ മണിക്കൂറോളം ഗതാഗത തടസവും പരിഭ്രാന്ത്രിയും സൃഷ്ടിച്ചു. ചങ്ങല ഇല്ലാതിരുന്നതിനാൽ ആനയെ നിയന്ത്രിക്കാൻ പാപ്പാന്മാർ പാടുപെട്ടു. വാലിൽ പിടിച്ചാണ് പാപ്പാന്മാർ നിയന്ത്രിക്കാൻ ശ്രമിച്ചത്. ഒടുവിൽ ആനയെ ക്ഷേത്രത്തിൽ തന്നെ എത്തിച്ചു തളയ്ക്കുകയായിരുന്നു. കുറച്ചു നേരം നാടിനെ മുവുവൻ പരിഭ്രാന്തിയിലാക്കിയെങ്കിലും കൂടുതൽ നാശനഷ്ടങ്ങൾ ഒന്നും ഉണ്ടായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group