play-sharp-fill
നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ഗുണ്ടയെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി: കരുതൽ തടങ്കലിലാക്കിയത് പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതിയെ

നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ഗുണ്ടയെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി: കരുതൽ തടങ്കലിലാക്കിയത് പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതിയെ

തേർഡ് ഐ ബ്യൂറോ

കോട്ടയം: നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയും, പൊലീസുകാരെ ആക്രമിച്ചത് അടക്കമുള്ള ഗുരുതര ക്രിമിനൽക്കുറ്റങ്ങൡ പ്രതിയുമായ യുവാവിനെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി.

തോട്ടയ്ക്കാട് പൊങ്ങന്താനം ശാന്തിനഗർ കോളനി ഭാഗത്ത് മുള്ളനളക്കൽ വീട്ടിൽ മോനുരാജ് പ്രേം (മോനു -27)നെയാണ് ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ കരുതൽ തടങ്കലിൽ അയച്ചത്. ഇതേ തുടർന്നു മോനുരാജിനെ വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരോധിത മയക്കുമരുന്നുകൾ കൈവശം സൂക്ഷിക്കുക, മോഷണം, ആക്രമിച്ച് കഠിന ദേഹോപദ്രവമേൽപ്പിക്കുക, കൊലപാതകശ്രമം, തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയായിട്ടുള്ള മോനുരാജ് പ്രേം എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെ ബൈക്ക് മോഷണ കേസ്സിലും കോട്ടയം എക്‌സൈസ് രജിസ്റ്റർ ചെയ്ത മയക്കു മരുന്ന് കേസ്സിലും തടവ് ശിക്ഷ അനിഭവിച്ചിട്ടുള്ളയാളുമാണ്.

2020 ജനുവരിയിൽ വിചാരണയ്ക്കായി കോട്ടയം കോടതിയിൽ ഹാജരാക്കുന്നതിന് എസ്‌കോർട്ട് വന്ന പൊലീസ് ഉദ്യോഗസ്ഥരെ കൈവിലങ്ങ് കൊണ്ട് ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിച്ച കേസ്സിൽ പ്രതിയാണ് ഇയാൾ. 2021 മാർച്ചിൽ തലശ്ശേരി ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് ഒരാളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ് ഇയാൾ. ഈ കേസുകളിൽ ജാമ്യത്തിൽ കഴിയുന്നതിനിടെയാണ് പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്.