play-sharp-fill
പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പരിഗണിക്കാനിരിക്കുന്നതിനിടെ കോട്ടയം നഗരസഭ സെക്രട്ടറിയെ സ്ഥലം മാറ്റി: സെക്രട്ടറിയെ സർക്കാർ സ്ഥലം മാറ്റിയത് കാസർകോടിന്

പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പരിഗണിക്കാനിരിക്കുന്നതിനിടെ കോട്ടയം നഗരസഭ സെക്രട്ടറിയെ സ്ഥലം മാറ്റി: സെക്രട്ടറിയെ സർക്കാർ സ്ഥലം മാറ്റിയത് കാസർകോടിന്

തേർഡ് ഐ ബ്യൂറോ

കോട്ടയം: പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പരിഗണിക്കാനിരിക്കെ കോട്ടയം നഗരസഭ സെക്രട്ടറിയെ സ്ഥലം മാറ്റി. നഗരസഭ സെക്രട്ടറി എസ്.ബിജുവിനെയാണ് കാസർകോട് ജില്ലയിലേയ്ക്കു സ്ഥലം മാറ്റിയിരിക്കുന്നത്.

പദ്ധതി വിഹിതം സംബന്ധിച്ചു 56 കോടി രൂപയുടെ പദ്ധതി വിഹിതം ലാപ്‌സായിരുന്നു. ഇതു സംബന്ധിച്ചുള്ള വിവാദം കത്തി നിൽക്കുന്നതിനിടെയാണ് ഇപ്പോൾ നഗരസഭ സെക്രട്ടറിയെ സർക്കാർ സ്ഥലം മാറ്റിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യനും, നഗരസഭയിലെ ചുരുക്കം ചില അംഗങ്ങളുമായി മാത്രം ചർച്ച ചെയ്താണ് സെക്രട്ടറി കാര്യങ്ങൾ തീരുമാനിച്ചിരുന്നതെന്ന് ആരോപണം ഉയർന്നിരുന്നു. കൗൺസിൽ യോഗത്തിൽ അടക്കം ഇതു സംബന്ധിച്ചു ആരോപണം ഉയർന്നിരുന്നു.

എന്നാൽ, ഇത് അംഗീകരിക്കാൻ സെക്രട്ടറിയും ഭരണപക്ഷത്തെ ഒരു വിഭാഗവും തയ്യാറായിരുന്നില്ലെന്ന് ആരോപണം ഉർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ നഗരസഭ സെക്രട്ടറിയെത്തന്നെ സ്ഥലം മാറ്റാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

യു.ഡി.എഫിനും എൽ.ഡി.എഫിനും തുല്യ വോട്ട് നിലയുള്ള നഗരസഭയിൽ നറക്കെടുപ്പിന്റെ ബലത്തിലാണ് ആറു മാസം മുൻപ് യു.ഡി.എഫ് ഭരണം പിടിച്ചത്. എന്നാൽ, ഭരണപക്ഷത്തിനെതിരെ നിരന്തരം ആരോപണം ഉയർത്തിയാണ് ഇപ്പോൾ പ്രതിപക്ഷം രംഗത്ത് എത്തിയിരിക്കുന്നത്.

ഈ സാഹചര്യത്തിലാണ് ഇപ്പോൾ പ്രതിപക്ഷം നഗരസഭ അദ്ധ്യക്ഷയ്‌ക്കെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. അടുത്ത ദിവസം തന്നെ നഗരസഭ ഭരണത്തിനെതിരെ പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയം ചർച്ചയ്‌ക്കെടുക്കും.