ഗവ. ഐടിഐ ലാബില്‍ വിദ്യാര്‍ത്ഥികള്‍ വാള്‍ നിര്‍മ്മിച്ചെന്ന് ആരോപണം; യൂണിഫോമില്‍ വാള്‍ നിര്‍മിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; വാൾ നിർമ്മിക്കുന്നത്  കണ്ടില്ലെന്ന് അധ്യാപകനും

ഗവ. ഐടിഐ ലാബില്‍ വിദ്യാര്‍ത്ഥികള്‍ വാള്‍ നിര്‍മ്മിച്ചെന്ന് ആരോപണം; യൂണിഫോമില്‍ വാള്‍ നിര്‍മിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; വാൾ നിർമ്മിക്കുന്നത് കണ്ടില്ലെന്ന് അധ്യാപകനും

സ്വന്തം ലേഖിക

ധനുവച്ചപുരം: ഗവ. ഐടിഐ ലാബില്‍ വിദ്യാര്‍ത്ഥികള്‍ വാള്‍ നിര്‍മ്മിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.

എന്നാല്‍ വിദ്യാര്‍ത്ഥികള്‍ വാള്‍ നിര്‍മ്മിക്കുന്നത് കണ്ടില്ലെന്നാണ് അധ്യാപകന്റെ വാദം.
ധനുവച്ചപുരം ഗവ. ഐടിഐ ലാബിലാണ് വിദ്യാര്‍ത്ഥികള്‍ വാള്‍ നിര്‍മ്മിച്ചെന്ന് ആരോപണം ഉയര്‍ന്നത്. ഫിറ്റര്‍ ട്രേഡിലെ വിദ്യാര്‍ത്ഥികള്‍ യൂണിഫോമില്‍ വാള്‍ നിര്‍മിക്കുന്ന ദൃശ്യങ്ങള്‍ ഒരു ചാനല്‍ ആണ് പുറത്ത് വിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവശങ്ങളിലും മൂര്‍ച്ച യുള്ള വാളിന് 20 സെന്റിമീറ്റര്‍ നീളമുണ്ട്. വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച വാള്‍ ഐടിഐയിലെ ഫിറ്റര്‍ ട്രേഡിലെ ഒരു അധ്യാപകന്‍ പരിശോധന നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നെങ്കിലും വാള്‍ കണ്ടിട്ടില്ലെന്ന് ആയിരുന്നു അധ്യാപകന്റെ മറുപടി.
സിലബസില്‍ പറയുന്ന സാധനങ്ങള്‍ മാത്രമേ വിദ്യാർത്ഥികള്‍ ലാബില്‍ നിര്‍മ്മിക്കാന്‍ പാടുള്ളു എന്നാണ് ചട്ടം.

ലാബില്‍ പരിശീലനത്തിനിടെ വിദ്യാര്‍ത്ഥികള്‍ വാള്‍ നിര്‍മ്മിച്ച വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. സംഭവം കണ്ടതായി അധ്യാപകന്‍ വിവരം അറിയിച്ചിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.