പതിനാറുകാരിക്ക് ഗര്‍ഭം അലസിപ്പിക്കാനുള്ള അലോപതി മരുന്നു കുറിച്ചു നല്‍കി ;ഒരു ബോര്‍ഡ് പോലും സ്ഥാപിക്കാതെ വ്യാജ അലോപ്പതി ചികിത്സ നടത്തി; ഹോമിയോ ഡോക്ടര്‍ പോക്‌സോ കേസിലെ രണ്ടാം പ്രതിയായതിങ്ങനെ

പതിനാറുകാരിക്ക് ഗര്‍ഭം അലസിപ്പിക്കാനുള്ള അലോപതി മരുന്നു കുറിച്ചു നല്‍കി ;ഒരു ബോര്‍ഡ് പോലും സ്ഥാപിക്കാതെ വ്യാജ അലോപ്പതി ചികിത്സ നടത്തി; ഹോമിയോ ഡോക്ടര്‍ പോക്‌സോ കേസിലെ രണ്ടാം പ്രതിയായതിങ്ങനെ

 

സ്വന്തം ലേഖിക

 

തിരുവനന്തപുരം: പതിനാറു വയസ്സു പ്രായമുള്ള പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിക്കാനുള്ള അലോപതി മരുന്നു കുറിച്ചു നല്‍കിയ ഹോമിയോ ഡോക്ടറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി.

തിരുവനന്തപുരം പോക്സോ കോടതിയാണ് തിരുവല്ലം വേങ്ങര ക്ഷേത്രത്തിനു സമീപം പ്രണവം വീട്ടില്‍ ഡോക്ടര്‍ പ്രേംചന്ദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോമിയോ ഡോക്ടര്‍ ആയ പ്രതി ദീര്‍ഘകാലമായി പൂന്തുറ ഭാഗത്ത് ഒരു ബോര്‍ഡ് പോലും സ്ഥാപിക്കാതെ അലോപ്പതി ചികിത്സ നടത്തി വരികയായിരുന്നു. മൈനര്‍ ആയ പെണ്‍കുട്ടി ആണ് എന്ന് അറിഞ്ഞുകൊണ്ട് പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിക്കുന്നതിന് അലോപതി മരുന്നു കുറിച്ചു നല്‍കുകയും ടി മരുന്ന് ഉപയോഗിച്ച്‌ പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിക്കുകയുമുണ്ടായി എന്നാണ് പ്രോസിക്യൂഷന്‍ കേസ്.

പെണ്‍കുട്ടി സ്വയം നടത്തിയ പ്രെഗ്‌നന്‍സി ടെസ്റ്റില്‍ ഗര്‍ഭിണിയാണ് എന്ന് മനസ്സിലാക്കി ഒന്നാം പ്രതിക്കൊപ്പം ആശുപത്രിയിലെത്തി ഡോക്ടറെ കാണുകയും ഡോക്ടര്‍ പരിശോധിച്ചശേഷം അലോപ്പതി മരുന്നു കുറിച്ചുനല്‍കുകയുമുണ്ടായി.

പ്രതി ചെയ്തത് അതിഗുരുതരമായ ഒരു ക്രിമിനല്‍ കുറ്റം ആണ് എന്നും പെണ്‍കുട്ടിയുടെ ജീവന്‍ വരെ അപകടം സംഭവിക്കാന്‍ സാധ്യത ഉണ്ടായിരുന്നു എന്നും തൊഴില്‍പരമായ പരിരക്ഷ ഡോക്ടര്‍ക്ക് ലഭ്യമല്ല എന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ അതീവ ഗൗരവത്തോടെയാണ് കാണേണ്ടതെന്നും പ്രതിയുടെ പ്രവര്‍ത്തി യാതൊരു തരത്തിലും ന്യായീകരിക്കാന്‍ കഴിയാത്തതാണെന്നും ആകയാല്‍ പ്രതിയുടെ മൂന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ കഴിയുന്നതല്ലെന്നും കോടതി നിരീക്ഷിച്ചു.