ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കൾ ; ഹിന്ദു എന്നത് ഒരു ഭൂപ്രദേശത്ത് ജനിച്ചവരെ നിർണയിക്കുന്ന പദം ; തന്നെ ഹിന്ദുവെന്ന് വിളിക്കണം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കളാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഹിന്ദു എന്നത് ഒരു ഭൂപ്രദേശത്ത് ജനിച്ചവരെ നിർണയിക്കുന്ന പദമാണ്. തന്നെ ഹിന്ദു എന്ന് വിളിക്കണമെന്നും ഗവർണർ പറഞ്ഞു. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഹിന്ദു കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
പരിപാടിയിൽ കവികളായ കൈതപത്രം ദാമോധരൻ നമ്പൂതിരിയും മധുസൂദനൻ നായരും,ശ്രീകുമാരൻ തമ്പിയും പരിപാടിയില്‍ പങ്കെടുത്തു. സംഘടനയുടെ ആര്‍ഷദര്‍ശന പുരസ്കാരം ഇത്തവണ കവിയും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്കാണ്. ഹിന്ദുവിൽ നിന്ന് ജാതിയെ എടുത്തുകളയണമെന്ന് ഗാനരചയിതാവ് കൈതപത്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിൽ താമസിക്കുന്ന സംഘപരിവാര്‍ അനുകൂലികളായ മലയാളികളുടെ കൂട്ടായ്മയാണ് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക. .
അതേസമയം ബിബിസി ഡോക്യുമെന്ററിയെ കുറിച്ച് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി. എന്തുകൊണ്ടാണ് ബ്രിട്ടീഷ് അതിക്രമങ്ങളെ കുറിച്ച് അവര്‍ ഡോക്യുമെന്ററി ചെയ്യാത്തതെന്നും അദ്ദേഹം ചോദിച്ചു.