play-sharp-fill
അഡ്വ. ശുഭേഷ് സുധാകരന്‍ കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്; എരുമേലി ഡിവിഷനില്‍നിന്നുള്ള ജില്ലാ പഞ്ചായത്തംഗമായ ശുഭേഷിന്  14 വോട്ടും യുഡിഎഫിലെ ജോസ് മോന്‍ മുണ്ടയ്ക്കലിന് ആറുംവോട്ടും ലഭിച്ചു

അഡ്വ. ശുഭേഷ് സുധാകരന്‍ കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്; എരുമേലി ഡിവിഷനില്‍നിന്നുള്ള ജില്ലാ പഞ്ചായത്തംഗമായ ശുഭേഷിന് 14 വോട്ടും യുഡിഎഫിലെ ജോസ് മോന്‍ മുണ്ടയ്ക്കലിന് ആറുംവോട്ടും ലഭിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റായി സിപിഐയുടെ അഡ്വ. ശുഭേഷ് സുധാകരന്‍ തെരഞ്ഞെടുക്കപ്പെട്ടു. എരുമേലി ഡിവിഷനില്‍നിന്നുള്ള ജില്ലാ പഞ്ചായത്തംഗമാണ്. ടി.എസ്. ശരത് വൈസ് പ്രസിഡന്‍റ് സ്ഥാനം രാജി വച്ചതിനെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.

എട്ട് വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ശുഭേഷ് വിജയിച്ചത്. എല്‍ഡിഎഫിന്‍റെ ശുഭേഷ് സുധാകരന് 14 വോട്ടും യുഡിഎഫിലെ ജോസ് മോന്‍ മുണ്ടയ്ക്കലിന് ആറുംവോട്ടും ലഭിച്ചു. ഒരുവോട്ട് അസാധുവായി. തെരഞ്ഞെടുപ്പില്‍ കളക്ടര്‍ ഡോ.പി.കെ ജയശ്രീ വരണാധികാരിയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി സിപിഎം കുമരകം ഡിവിഷൻ അംഗം കെ.വി. ബിന്ദു തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എൽഡിഎഫ് ധാരണ പ്രകാരം കേരളാ കോൺഗ്രസ്-എം പ്രതിനിധി നിർമല ജിമ്മി രാജി വച്ചതിനെ തുടർന്നാണ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടന്നത്.

ഇടതുമുന്നണി ധാരണപ്രകാരം അടുത്ത രണ്ടുവർഷത്തേക്കാണ് സിപിഎമ്മിന് പ്രസിഡന്‍റ് സ്ഥാനവും, സിപിഐക്ക് വൈസ് പ്രസിഡന്‍റ് സ്ഥാനവും ലഭിക്കുക. അവസാന ഒരുവർഷം സിപിഐക്ക് ആണ് പ്രസിഡന്‍റ് സ്ഥാനം.