സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് കതിര്‍മണ്ഡപത്തിലേക്ക്; രക്ഷിതാക്കളായി ജനപ്രതിനിധികള്‍

സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് കതിര്‍മണ്ഡപത്തിലേക്ക്; രക്ഷിതാക്കളായി ജനപ്രതിനിധികള്‍

സ്വന്തം ലേഖിക

കൊല്ലം: കോവിഡ് മാനദണ്ഡം പാലിച്ച്‌ ലളിതമായൊരു വിവാഹ ചടങ്ങ്.

ഇഞ്ചവിളയിലെ സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലെ മൂന്ന് യുവതികള്‍ ഇന്ന് സുമംഗലികളായി.
മന്ത്രിയും എംഎല്‍എയും കളക്ടറുമൊക്കെയാണ് രക്ഷിതാക്കളായി ഒപ്പമുണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്മുവും ആതിരയും ഗോപികയുമാണ് വിവാഹിതരായത്. കുട്ടികളായിരിക്കെയാണ് മൂന്നുപേരും സര്‍ക്കാര്‍ സംരക്ഷണത്തിലായത്.

മന്ത്രി ജെ. ചിഞ്ചുറാണിയും മറ്റ് ജനപ്രതിനിധികളും കളക്ടറുമൊക്കെ ചേർന്നാണ് മൂവരെയും കതിര്‍മണ്ഡപത്തിലേക്ക് എത്തിച്ചത്.

അമ്മുവിനെ കല്ലുവാതുക്കല്‍ പാമ്പുറം സ്വദേശി അജികൃഷ്ണയും, ആതിരയെ ചവറ കല്ലുംപുറത്ത് ജസ്റ്റിനും, ഗോപികയെ കുറുമണ്ണ് സ്വദേശി ചിത്തരേഷുമാണ് വിവാഹം കഴിച്ചത്.

വധൂവരന്മാരുടെ മതാചാരപ്രകാരം ലളിതമായ ചടങ്ങുകളോടെ കോവിഡ് മാനദണ്ഡം പാലിച്ചായിരുന്നു വിവാഹം. ഓരോ കുടുംബത്തിനായി ഒരു ലക്ഷം രൂപ വീതം വനിതാ ശിശുവികസന വകുപ്പ് സ്ഥിരനിക്ഷേപമായി നല്‍കി.