മോൻസൻ മാവുങ്കലിൽനിന്ന് പിടിച്ചെടുത്ത‌ ശിൽപങ്ങൾ ശിൽപി സുരേഷിന് നൽകണമെന്ന് കോടതി; ശില്പത്തിന്  പൗരാണിക കാലത്തോളം പഴക്കമുണ്ടെന്നായിരുന്നു മോൻസൺ അവകാശപ്പെട്ടിരുന്നത്

മോൻസൻ മാവുങ്കലിൽനിന്ന് പിടിച്ചെടുത്ത‌ ശിൽപങ്ങൾ ശിൽപി സുരേഷിന് നൽകണമെന്ന് കോടതി; ശില്പത്തിന് പൗരാണിക കാലത്തോളം പഴക്കമുണ്ടെന്നായിരുന്നു മോൻസൺ അവകാശപ്പെട്ടിരുന്നത്

സ്വന്തം ലേഖകൻ

കൊച്ചി: മോൻസൻ മാവുങ്കലിൽനിന്ന് പിടിച്ചെടുത്ത ശിൽപങ്ങൾ ശിൽപി സുരേഷിന് നൽകാൻ കോടതിയുടെ ഉത്തരവ്.

ക്രൈം ബ്രാഞ്ചിന്റെ കൈവശമുള്ള ഒമ്പത് ശിൽപങ്ങൾ വിട്ടുനൽകാനാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൗരാണിക കാലത്തോളം പഴക്കമുണ്ടെന്ന് അവകാശപ്പെട്ട് മോൻസൺ മാവുങ്കൽ പ്രദർശിപ്പിച്ച ‘വിശ്വരൂപം’ ഉൾപ്പെടെ പല ശിൽപങ്ങളും കോവളം സ്വദേശിയായ ശിൽപി സുരേഷ് നിർമിച്ചതാണ്.

ഈ ശിൽപങ്ങൾ തിരിച്ചുനൽകണമെന്നാണ് ഉത്തരവ്. കോടതിയിൽ സൂക്ഷിച്ചിരുന്ന സിംഹത്തിന്റെ ശിൽപം സുരേഷിന് തിരിച്ചുനൽകിയിട്ടുണ്ട്.

ക്രൈം ബ്രാഞ്ചിന്റെ പക്കലുള്ള ബാക്കി ശിൽപങ്ങൾ തിങ്കളാഴ്ച നൽകണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്.

ശിൽപങ്ങൾ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ശിൽപി സുരേഷാണ് കോടതിയിൽ ഹർജി നൽകിയത്. ഒരു കോടിയോളം രൂപ വിലമതിക്കുന്ന ശിൽപങ്ങളാണിവ.