സിപിഎം  ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് കോട്ടയം മൂലവട്ടം ദിവാൻകവലയിൽ സ്ഥാപിച്ചിരുന്ന സിപിഎമ്മിൻ്റെ കൊടിമരവും   രക്തസാക്ഷി മണ്ഡപവും തകർത്ത കേസിൽ യൂത്ത് കോൺ​ഗ്രസ് നേതാവ് അറസ്റ്റിൽ;  രണ്ടാംപ്രതി ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ്

സിപിഎം ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് കോട്ടയം മൂലവട്ടം ദിവാൻകവലയിൽ സ്ഥാപിച്ചിരുന്ന സിപിഎമ്മിൻ്റെ കൊടിമരവും രക്തസാക്ഷി മണ്ഡപവും തകർത്ത കേസിൽ യൂത്ത് കോൺ​ഗ്രസ് നേതാവ് അറസ്റ്റിൽ; രണ്ടാംപ്രതി ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ്

സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് സിപിഎം മൂലവട്ടം ലേക്കൽ കമ്മറ്റി ദിവാൻകവലയിൽ സ്ഥാപിച്ചിരുന്ന കൊടിമരവും രക്തസാക്ഷി മണ്ഡപവും രാത്രിയുടെ മറവിൽ നശിപ്പിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

കോൺ​ഗ്രസ് പ്രവർത്തകരാണ് ഇത് നശിപ്പിച്ചതെന്ന് സിപിഎം ആരോപിച്ചിരുന്നു. അക്രമികളെ കണ്ടെത്തണമെന്ന് ലോക്കൽ കമ്മിറ്റിയുടെ നിരന്തര പരാതിയെത്തുടർന്ന് ദിവാൻ കവലയിൽ സ്ഥിപിച്ചിരുന്ന സി സി ടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു.

തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഒന്നാം പ്രതിയായ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകൻ രാഹുൽ മറിയപ്പള്ളിയെ ചിങ്ങവനം എസ്എച്ച്ഒ ടി.ആർ ജിജുവും സംഘവും അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ പ്രേരണയാലും, സാന്നിധ്യത്തിലുമാണ് താനിത് ചെയ്തതെന്ന് രാഹുൽ പൊലീസിന് മൊഴി നല്കിയിട്ടുണ്ട്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനുവരി 13നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയുടെ വാഹനവും അന്വേഷണ ഉദ്യോ​ഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്.

സംഭവത്തിൽ രണ്ടാം പ്രതിയാണ് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ്