തായ്‌ലൻഡ് ലെ സരബുരി പ്രവിശ്യയില്‍ നിന്നുള്ള ഒരു ശവസംസ്കാര തൊഴിലാളി എടുത്ത അതിസാഹസികമായ പ്രവർത്തിയാണ് ഇപ്പോൾ ലോകമൊട്ടാകെ ചർച്ചയാകുന്നത്. വർഷങ്ങളോളം ക്രീമേഷനിലൂടെ ദഹിപ്പിച്ച മൃതദേഹങ്ങളില്‍നിന്ന് സ്വർണ്ണ പല്ലുകൾ ശേഖരിച്ച അദ്ദേഹം, ആ സ്വർണം ഉരുക്കി 21.13 ഗ്രാം ഭാരമുള്ള ഒരു കട്ടിയായി മാറ്റിയിരിക്കുന്നു. ഈ സ്വർണ്ണക്കട്ടിയുടെ മൂല്യം ഏകദേശം 1,800 യുഎസ് ഡോളർ, ഇന്ത്യൻ കണക്കിൽ 1.5 ലക്ഷം രൂപ.
തായ്-ചൈനീസ് കുടുംബങ്ങള്‍ക്കിടയില്‍ പ്രചാരമുള്ള ഒരു സെമിത്തേരിയില്‍ ദീർഘകാലമായി ജോലി ചെയ്യുന്ന ഈ തൊഴിലാളി, മരിച്ചവരുടെ കുടുംബങ്ങളുടെ പൂർണ്ണ അറിവോടെയും അനുമതിയോടെയും മാത്രമാണ് സ്വർണ്ണം ശേഖരിച്ചതെന്ന് പറയുന്നു. കൂടാതെ, ഈ സ്വർണ്ണത്തിന്റെ ഒരു ഭാഗം മരിച്ചവർക്ക് ബുദ്ധമത ആചാര പ്രകാരം പുണ്യ കർമ്മങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവം പുറംലോകം അറിഞ്ഞത് ഏപ്രില്‍ 25-ന് സരബുരിയിലെ ഒരു സ്വർണ്ണക്കട ഉടമ പോസ്റ്റ് ചെയ്ത വീഡിയിലൂടെയാണ്. വീഡിയോയില്‍, തൊഴിലാളി കൊണ്ടുവന്ന ലോഹക്കഷണങ്ങള്‍ എക്സ്-റേ സ്കാനർ ഉപയോഗിച്ച് പരിശോധിക്കുന്ന ദൃശ്യങ്ങള്‍ കാണാം. പരിശോധനയില്‍ എല്ലാം യഥാർത്ഥ സ്വർണ്ണമാണെന്ന് സ്ഥിരീകരിച്ച ശേഷം അവ ഒരു തിളങ്ങുന്ന സ്വർണ്ണക്കട്ടിയായി ഉരുക്കി.സ്വർണ്ണം ഇപ്പോള്‍ വിലയേറിയതാണ്, അങ്കിളിന് ലക്ഷങ്ങള്‍ കിട്ടും അഭിനന്ദനങ്ങള്‍, അങ്കിള്‍ ജീവിതകാലം മുഴുവൻ നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ടാകണം എന്നൊക്കെയാണ്പ സോഷ്യൽ മീഡിയയിലെ കമന്റ്.
ദഹനശേഷം മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളില്‍ ചാരം, അസ്ഥിക്കഷണങ്ങള്‍, ചിലപ്പോള്‍ സ്വർണ്ണപല്ലുകള്‍ എന്നിവ ശേഷിക്കാറുണ്ടെന്ന് തൊഴിലാളി വെളിപ്പെടുത്തി. ഈ സ്വർണ്ണം ശേഖരിച്ച്, നിയമപരമായി ഒരു വലിയ നിധിയാക്കി മാറ്റിയ അദ്ദേഹത്തിന്റെ കഥ ഇന്ന് ലോകമെമ്ബാടും ചർച്ചയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group