സ്വർണക്കടത്ത് കേസിൽ നേരിട്ട് അന്വേഷണം പ്രഖ്യാപിച്ച് യുഎഇ : സംഭവം കോൺസുലേറ്റിന്റെ സൽപ്പേരിനെ ബാധിച്ചു

സ്വർണക്കടത്ത് കേസിൽ നേരിട്ട് അന്വേഷണം പ്രഖ്യാപിച്ച് യുഎഇ : സംഭവം കോൺസുലേറ്റിന്റെ സൽപ്പേരിനെ ബാധിച്ചു

സ്വന്തം ലേഖകൻ

ന്യൂഡൽഹി : കേരളത്തിലെ സ്വർണക്കടത്ത് കേസിൽ യുഎഇ സർക്കാർ നേരിട്ട് അന്വേഷണം പ്രഖ്യാപിച്ചു. ഇന്ത്യൻ അന്വേഷണ ഏജൻസികൾ നടത്തുന്ന അന്വേഷണത്തിൽ എല്ലാവിധ സഹകരണങ്ങളും ഉറപ്പ് നൽകിയതിന് തൊട്ടു പിറകെയാണ്യുഎഇ നേരിട്ട് ഈ കേസിൽ അന്വേഷണം പ്രഖ്യാപിക്കുന്നത്. സ്ഥാനപതി കാര്യാലയത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ ശ്രമിച്ചതായി എംബസി പ്രസ്താവനയില്‍ അറിയിച്ചു.

ഇന്ത്യയിലെ യു എസ് സ്ഥാനപതി അഹമ്മദ് അൽ ബന്നയാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. നയതന്ത്ര ചാനൽ വഴി സ്വർണം കടത്താൻ ശ്രമിച്ചത് കോൺസുലേറ്റിന്റെ സൽപ്പേരിനെ തന്നെ ബാധിച്ചുവെന്നു ചൂണ്ടിക്കാണിച്ചാണ് യുഎഇ അന്വേഷണം പ്രഖ്യാപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group