കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് നിശാ പാർട്ടി: 20 പേർക്കൂടി അറസ്റ്റിൽ; 48 പേരെ പ്രതി ചേർത്ത് കേസ്

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് നിശാ പാർട്ടി: 20 പേർക്കൂടി അറസ്റ്റിൽ; 48 പേരെ പ്രതി ചേർത്ത് കേസ്

സ്വന്തം ലേഖകൻ

ഇടുക്കി: രാജാപ്പാറയിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് നടത്തിയ നിശാപാർട്ടിയിലും, ബെല്ലി ഡാൻസിലും പങ്കെടുത്ത 20 പേരെക്കൂടി ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തു. പുതുതായി ആരംഭിക്കുന്ന ക്രഷർ യൂണിറ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് രാജാപ്പാറയിലെ സ്വകാര്യ റിസോർട്ടിൽ നിശാപാർട്ടിയും, ബെല്ലി ഡാൻസും സംഘടിപ്പിച്ചത്.

ജൂൺ 28നാണ് കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് നിശാപാർട്ടി നടത്തിയത്. വിദേശ നർത്തകിമാരെ പങ്കെടുപ്പിച്ച് നടത്തിയ ബെല്ലി ഡാൻസിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വലിയ തോതിൽ പ്രചരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ ക്രഷർ ഉടമ തണ്ണിക്കോട് റോയി കുര്യൻ അടക്കം 48 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ക്വാറി ഉടമയും തണ്ണിക്കോട്ട് ​ഗ്രൂപ്പ് ചെയർമാനുമായ റോയി കുര്യൻ അടക്കം 20 പേരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്. സംഭവത്തിൽ 7 പേരുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.