ചെങ്ങന്നൂരിൽ നവ ദമ്പതികൾ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ : തൂങ്ങിമരിച്ച ഭാര്യയുടെ ശരീരം താഴെയിറക്കിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതായി പ്രാഥമിക നി​ഗമനം

ചെങ്ങന്നൂരിൽ നവ ദമ്പതികൾ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ : തൂങ്ങിമരിച്ച ഭാര്യയുടെ ശരീരം താഴെയിറക്കിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതായി പ്രാഥമിക നി​ഗമനം

Spread the love

സ്വന്തം ലേഖകൻ

ചെങ്ങന്നൂർ: നവദമ്പതികളെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. അടൂർ പന്തളം കൂട്ടുവിളയിൽ വീട്ടിൽ ജിതിൻ ജേക്കബ് (30), മാവേലിക്കര വഴുവാടി വെട്ടിയാർ തുളസി ഭവനത്തിൽ ദേവികാദാസ് (20) എന്നിവരെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ദേവിക രണ്ട് മാസം ​ഗർഭിണിയായിരുന്നതായാണ് വിവരം. ഇവരുടെ ശരീരം തറയിൽ കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു. കഴിഞ്ഞ മേയ് ആറിനായിരുന്നു ഇരുവരുടെയും വിവാഹം. ഇവർ ദീർഘനാളായി പ്രണയത്തിലായിരുന്നു.

സാരിയിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്ത ദേവികയുടെ മൃതദേഹം താഴെയിറക്കിശേഷം ജിതിൻ ജേക്കബ് ആത്മഹത്യചെയ്യുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. ചെന്നിത്തല തൃപ്പെരുംന്തുറ കിഴക്കേ വഴി കമ്മ്യൂണിറ്റി ഹാളിനു സമീപമുള്ള വീട്ടിൽ ഇവർ വാടകക്കു താമസിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെയിൻറിംഗ് തൊഴിലാളിയായ ജിതിൻജേക്കബ് ശനിയാഴ്ച പണിയും കഴിഞ്ഞ് പോയതായിരുന്നു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും പണിക്ക് വരാതിരുന്നതോടെ സഹപ്രവർത്തകർ ഫോണിൽ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. തുടർന്ന് വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിൻറെ വാതിൽ തുറന്ന നിലയിലായിരുന്നു.

നേരത്തേ ഇരുവരും ഒളിച്ചോടിയതിനെ തുടർന്ന് ദേവികയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ ജിതിനെതിരെ പോക്സോ നിയമപ്രകാരം കേസുമുണ്ടായിരുന്നു. തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസ് കോടതിയിൽ ഹാജരാക്കിയപ്പോൾ ജിതിനൊപ്പം പോവാൻ ദേവിക താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു. തുടർന്ന് 18 വയസ് തികയാത്തതിനാൽ ദേവികയെ ആലപ്പുഴ മഹിള മന്ദിരത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

രേതരായ കുഞ്ഞുപിള്ള – ജഗദമ്മ ദമ്പതികളുടെ മകനാണ് ജിതിൻ ജേക്കബ്. തുളസീദാസ്‌ – സുശീല ദമ്പതികളുടെ മകളാണ് ദേവിക ദാസ്. പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. കോവിഡ് പരിശോധനക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.